Skip to content
Kerala

‘മന്ത്രിയാക്കാം, മൂന്ന് കോടിക്ക്’; വിദ്യ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് വ്യാജ ഓഫർ, സൈബർ സെൽ അന്വേഷണം തുടങ്ങി

മൂന്ന് കോടി രൂപ നൽകിയാൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡൽഹിയിൽ നിന്ന് ഫോൺ കോൾ വന്നതായി കോഴിക്കോട് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണൻ പരാതിപ്പെട്ടു. സംസ്ഥാന മന്ത്രിസഭ പുനഃസംഘടന ഉടനുണ്ടാകുമെന്നും നിലവിലുള്ള പല മന്ത്രിമാരും മാറുമെന്നും അതിനാൽ മന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നും ധരിപ്

N

News Desk

Published on: 15 Jul 2026, 11:17 am

‘മന്ത്രിയാക്കാം, മൂന്ന് കോടിക്ക്’; വിദ്യ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് വ്യാജ ഓഫർ, സൈബർ സെൽ അന്വേഷണം തുടങ്ങി

മൂന്ന് കോടി രൂപ നൽകിയാൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡൽഹിയിൽ നിന്ന് ഫോൺ കോൾ വന്നതായി കോഴിക്കോട് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണൻ പരാതിപ്പെട്ടു. സംസ്ഥാന മന്ത്രിസഭ പുനഃസംഘടന ഉടനുണ്ടാകുമെന്നും നിലവിലുള്ള പല മന്ത്രിമാരും മാറുമെന്നും അതിനാൽ മന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നും ധരിപ്പിച്ചായിരുന്നു കോൾ. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജേനയാണ് വാട്‌സ്ആപ്പിലൂടെ തട്ടിപ്പുകാരൻ എം.എൽ.എയെ ബന്ധപ്പെട്ടത്.

കഴിഞ്ഞ ജൂലൈ ആറാം തീയതിയാണ് എം.എൽ.എയ്ക്ക് ഇത്തരമൊരു വ്യാജ ഫോൺ കോൾ ലഭിക്കുന്നത്. തട്ടിപ്പുകാരൻ ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. കോഴിക്കോട് ജില്ലയിലെ മറ്റൊരു എം.പിയുടെ പേര് റെഫറൻസായി വെച്ചുകൊണ്ടായിരുന്നു സംസാരിച്ചത്. മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിപദം ശരിയാക്കിത്തരാം എന്നായിരുന്നു ഇയാളുടെ പ്രധാന വാഗ്ദാനം.

ഫോൺ കോളിൽ സംശയം തോന്നിയ വിദ്യാ ബാലകൃഷ്ണൻ, പരാമർശിക്കപ്പെട്ട എം.പിയുമായി നേരിട്ട് ബന്ധപ്പെട്ടു. എന്നാൽ എ.ഐ.സി.സി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് ആരോ വിളിച്ച് രണ്ട് എം.എൽ.എമാരുടെ നമ്പർ ചോദിച്ചിരുന്നുവെന്നും അതല്ലാതെ ഇത്തരമൊരു കാര്യത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നുമാണ് എം.പി വ്യക്തമാക്കിയത്. ഇതോടെ ഇതൊരു തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട എം.എൽ.എ ജൂലൈ 11-ന് സൈബർ സെല്ലിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.

തട്ടിപ്പ് കോൾ വാട്‌സ്ആപ്പ് വഴിയായതിനാൽ അത് എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്തുന്നതിന് സാങ്കേതികമായ ചില പരിമിതികളുണ്ടെന്ന് സൈബർ പോലീസ് അറിയിച്ചു. എങ്കിലും കൃത്യമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പുകളിൽ സാധാരണക്കാർ വീണുപോകാൻ സാധ്യതയുണ്ടെന്നും തട്ടിപ്പുകാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ വേണ്ടിയാണ് താൻ പരാതി നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു.

Related Stories