ബാര്‍ക്ക് റേറ്റിംഗില്‍ വമ്പന്‍ മാറ്റം, മൂക്കുംകുത്തി വീണ് റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്
കൊച്ചി: കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ക്കിടയിലെ കടുത്ത മത്സരത്തിന് ഒരിക്കല്‍ കൂടി അടിവരയിട്ട് 26-ാം ആഴ്ചയിലെ ബാര്‍ക്ക് (BARC) റേറ്റിംഗ് ഫലം പുറത്തുവന്നു. കഴിഞ്ഞ ആഴ്ച വരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ടിവി കനത്ത തിരിച്ചടി നേരിട്ടു എന്നതാണ് ഈ ആഴ്ച്ചത്തെ പ്രധാന വിശേഷം. മൂന്നാം സ്ഥാനത്തേ

കൊച്ചി: കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ക്കിടയിലെ കടുത്ത മത്സരത്തിന് ഒരിക്കല്‍ കൂടി അടിവരയിട്ട് 26-ാം ആഴ്ചയിലെ ബാര്‍ക്ക് (BARC) റേറ്റിംഗ് ഫലം പുറത്തുവന്നു. കഴിഞ്ഞ ആഴ്ച വരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ടിവി കനത്ത തിരിച്ചടി നേരിട്ടു എന്നതാണ് ഈ ആഴ്ച്ചത്തെ പ്രധാന വിശേഷം. മൂന്നാം സ്ഥാനത്തേയ്ക്കാണ റിപ്പോര്‍ട്ടര്‍ ‘മൂക്കുംകുത്തി’ വീണത്.
ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 24 ന്യൂസ് ആണ് രണ്ടാം സ്ഥാനത്ത്.
26-ാം ആഴ്ചയിലെ കണക്കുകള്‍ പ്രകാരം 95 GRP (ഗ്രോസ് റേറ്റിംഗ് പോയിന്റ്) യുമായി ഏഷ്യാനെറ്റ് ന്യൂസാണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ, മികച്ച പ്രകടനവുമായി 85 GRP നേടി ട്വന്റിഫോര്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് വീണ റിപ്പോര്‍ട്ടര്‍ ടിവിക്ക് 80 GRP ആണ് നേടാനായത്.

മറ്റ് വന്‍കിട ചാനലുകളുടെ പ്രകടനത്തില്‍ ഇടിവ് സംഭവിച്ചതും ഈ ആഴ്ചയിലെ റേറ്റിംഗില്‍ ശ്രദ്ധേയമായി. 44 GRP യുമായി മനോരമ ന്യൂസ് നാലാം സ്ഥാനത്തും, 41 GRP യുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. ആദ്യ മൂന്ന് സ്ഥാനക്കാരും മറ്റ് ചാനലുകളും തമ്മില്‍ റേറ്റിംഗില്‍ വലിയ അന്തരമുണ്ടെന്നതും ശ്രദ്ധേയമാണ്.
വാര്‍ത്തകളുടെ അവതരണത്തിലെയും ചര്‍ച്ചകളിലെയും പുതിയ മാറ്റങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിന്റെ സൂചനയായാണ ഓരോ ആഴ്ചയും പുറത്തുവരുന്ന ബാര്‍ക്ക് റേറ്റിംഗിനെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഒന്നാം സ്ഥാനത്തുണ്ടായ റിപ്പോര്‍ട്ടറിന്റെ വീഴ്ചയും ഏഷ്യാനെറ്റ് ന്യൂസിന്റെ ശക്തമായ തിരിച്ചുവരവും വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
