ന്യൂസ് മലയാളം ചാനലിൽ വൻ അഴിച്ചുപണി: സി.പി.ഐ.എം അനുകൂലികളെ പുറത്താക്കാൻ നീക്കം; ടി.എം. ഹർഷൻ തെറിച്ചേക്കും
ന്യൂസ് മലയാളം 24×7 ചാനലിന്റെ മാനേജ്‌മെന്റ് മാറിയതോടെ വാർത്താവിഭാഗത്തിൽ വലിയ രാഷ്ട്രീയ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ചാനലിലെ സി.പി.ഐ.എം അനുകൂലികളായ മാധ്യമപ്രവർത്തകരെ ഘട്ടംഘട്ടമായി പുറത്താക്കാൻ പുതിയ മാനേജ്‌മെന്റ് തീരുമാനിച്ചതായാണ് വിവരം. ഇതിന്റെ ആദ്യപടിയായി വാർത്താവിഭാഗത്തിന്റെ തലപ്പത്തുള്ള ടി.എം. ഹ

ന്യൂസ് മലയാളം 24×7 ചാനലിന്റെ മാനേജ്‌മെന്റ് മാറിയതോടെ വാർത്താവിഭാഗത്തിൽ വലിയ രാഷ്ട്രീയ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ചാനലിലെ സി.പി.ഐ.എം അനുകൂലികളായ മാധ്യമപ്രവർത്തകരെ ഘട്ടംഘട്ടമായി പുറത്താക്കാൻ പുതിയ മാനേജ്‌മെന്റ് തീരുമാനിച്ചതായാണ് വിവരം. ഇതിന്റെ ആദ്യപടിയായി വാർത്താവിഭാഗത്തിന്റെ തലപ്പത്തുള്ള ടി.എം. ഹർഷൻ ഉൾപ്പെടെയുള്ള പ്രമുഖരെ ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്.
മാറ്റത്തിന് പിന്നിൽ മാനേജ്‌മെന്റ് മാറ്റം
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ലജ്‌ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (BLM) ചാനലിന്റെ 60 ശതമാനം ഓഹരികൾ ഏറ്റെടുത്തതാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. സംഘ്പരിവാർ അനുഭാവമുള്ള ഈ സ്ഥാപനം ചാനലിന്റെ നിലവിലെ ‘ഇടതുപക്ഷ’ ചായ്‌വിൽ കടുത്ത അതൃപ്തിയിലാണ്. ‘കൈരളി ചാനലിനേക്കാൾ കടുത്ത സി.പി.ഐ.എം പക്ഷപാതിത്വമാണ് ന്യൂസ് മലയാളം പുലർത്തുന്നത്’ എന്ന വിമർശനം പുതിയ മാനേജ്‌മെന്റ് പ്രതിനിധികൾക്കിടയിൽ ശക്തമാണ്.
മാധ്യമപ്രവർത്തകർ ആശങ്കയിൽ
ഹർഷന്റെ നേതൃത്വത്തിൽ ചാനൽ പൂർണ്ണമായും പാർട്ടി താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന പരാതി നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ ചാനലിന്റെ ഏകപക്ഷീയമായ നിലപാടുകൾ മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരുന്നു. നിലവിൽ ചാനലിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും സി.പി.ഐ.എം സഹയാത്രികരായതിനാൽ, തങ്ങളുടെ തൊഴിൽ സുരക്ഷയെക്കുറിച്ച് ഇവർ കടുത്ത ആശങ്കയിലാണ്. സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്ക് മാറാൻ ന്യൂസ് ഡയറക്ടർമാർ തന്നെ ഇവർക്ക് നിർദ്ദേശം നൽകിയതായും സൂചനയുണ്ട്. എന്നാൽ ‘ഇടതുപക്ഷ മാധ്യമപ്രവർത്തകർ’ എന്ന മുദ്ര കുത്തപ്പെട്ടതിനാൽ മറ്റ് പ്രമുഖ ചാനലുകൾ ഇവരെ സ്വീകരിക്കാൻ മടിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
പുതിയ അജണ്ട, പുതിയ മുഖങ്ങൾ
ചാനലിന്റെ വാർത്താ ഉള്ളടക്കത്തിൽ ഇതിനോടകം തന്നെ മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്, ബംഗാൾ തിരഞ്ഞെടുപ്പ് റിപ്പോർട്ടിംഗിൽ ബി.ജെ.പി അനുകൂല സമീപനമാണ് ചാനൽ സ്വീകരിച്ചത്. വാർത്താവിഭാഗത്തിന്റെ തലപ്പത്തേക്ക് ജനം ടി.വിയിൽ നിന്നോ, അല്ലെങ്കിൽ മറ്റ് പ്രമുഖ ചാനലുകളിലെ സംഘ്പരിവാർ അനുഭാവമുള്ള മുതിർന്ന മാധ്യമപ്രവർത്തകരെയോ എത്തിക്കാനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്.
സർക്കാർ പരസ്യങ്ങൾ വഴി മാനേജ്‌മെന്റിനെ സ്വാധീനിച്ചിരുന്ന സി.പി.ഐ.എം തന്ത്രങ്ങൾ ഇനി പുതിയ ഉടമസ്ഥർക്ക് മുന്നിൽ വിലപ്പോകില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇപ്പോൾ പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ ചാനലിൽ നിന്ന് കൂടുതൽ രാജികളും പുറത്താക്കലുകളും ഉണ്ടാകുമെന്നാണ് മാധ്യമലോകം വിലയിരുത്തുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
