Skip to content
Kerala

മന്ത്രി റോജി എം. ജോണിനെതിരായ പ്രതിഷേധം: മഹാരാജാസിലെ എസ്.എഫ്.ഐ നേതാക്കൾക്ക് സസ്പെൻഷൻ

മഹാരാജാസ് കോളജിൽ ബിരുദദാന ചടങ്ങിനിടയിൽ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ സസ്പെൻഷൻ നടപടി

W

web desk

Published on: 2 Nov 2026, 1:28 pm

മന്ത്രി റോജി എം. ജോണിനെതിരായ പ്രതിഷേധം: മഹാരാജാസിലെ എസ്.എഫ്.ഐ നേതാക്കൾക്ക് സസ്പെൻഷൻ
കൊച്ചി മഹാരാജാസ് കോളജിൽ ബിരുദദാന ചടങ്ങിനിടയിൽ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ സസ്പെൻഷൻ നടപടി. കോളജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെയാണ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചേർന്ന കോളജ് കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബിരുദദാന ചടങ്ങിൽ മന്ത്രി സംസാരിച്ചുകൊണ്ടിരിക്കെയാണ് എസ്.എഫ്.ഐ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ വേദിയിലെത്തി ചോദ്യങ്ങൾ ഉന്നയിക്കുകയും ബാനർ ഉയർത്തി പ്രതിഷേധിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ചടങ്ങ് തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. https://x.com/CricCrazyJohns/status/2117251372349624518 സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച കെ.എസ്.യു നേതാക്കൾ കോളജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി പരിശോധിക്കാൻ ചേർന്ന കോളജ് കൗൺസിലാണ് സസ്പെൻഷൻ പ്രഖ്യാപിച്ചത്. വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കോളജ് അധികൃതരുടെ സസ്പെൻഷൻ വാർത്ത പുറത്തുവന്നതിന് പിന്നാലെ മഹാരാജാസ് കോളജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. നടപടിക്കെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥ സംഘടനയുടെ തീരുമാനം.

Related Stories