Skip to content
Kerala

കാന്തപുരത്തിന്‍റെ മകന്‍റെ വഴിവിട്ട വിവാഹം: ലീഗ് നേതാവിന്‍റെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ

സിപിഎം അനുകൂല മുസ്ലിം സംഘടനയായ സമസ്ത എപി വിഭാഗത്തിന്‍റെ പ്രമുഖ നേതാവും സംഘടനാ സ്ഥാപകൻ എപി അബൂബക്കർ മുസ്ലിയാരുടെ മകനുമായ ഹക്കീം അസ്ഹരിയുടെ വഴിവിട്ട വിവാഹം വീണ്ടും വിവാദത്തിൽ. രഹസ്യമായി നടത്തിയ മൂന്നാം വിവാഹം പിടിക്കപ്പെട്ടതോടെ ഭാര്യയെ ഉപേക്ഷിച്ച് തടിയൂരിയെന്ന ലീഗ് നേതാവിന്‍റെ പഴയ വെളിപ്പെടുത്തലാണ് സോ

N

News Desk

Published on: 17 Feb 2025, 6:29 pm

കാന്തപുരത്തിന്‍റെ മകന്‍റെ വഴിവിട്ട വിവാഹം: ലീഗ് നേതാവിന്‍റെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ

സിപിഎം അനുകൂല മുസ്ലിം സംഘടനയായ സമസ്ത എപി വിഭാഗത്തിന്‍റെ പ്രമുഖ നേതാവും സംഘടനാ സ്ഥാപകൻ എപി അബൂബക്കർ മുസ്ലിയാരുടെ മകനുമായ ഹക്കീം അസ്ഹരിയുടെ വഴിവിട്ട വിവാഹം വീണ്ടും വിവാദത്തിൽ. രഹസ്യമായി നടത്തിയ മൂന്നാം വിവാഹം പിടിക്കപ്പെട്ടതോടെ ഭാര്യയെ ഉപേക്ഷിച്ച് തടിയൂരിയെന്ന ലീഗ് നേതാവിന്‍റെ പഴയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ മുഖ്യ ചർച്ച. സിപിഎമ്മിലെ സ്ത്രീ പ്രാതിനിധ്യവും വിവേചനവും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ചോദ്യം ചെയ്തത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് കാന്തപുരത്തിന്‍റെ മകൻ ഹക്കീം അസ്ഹരിയുടെ സ്ത്രീ വിരുദ്ധ ചരിത്രം സോഷ്യൽ മീഡിയയിൽ വീണ്ടും ഉയർന്നുവന്നത്.


കണ്ണൂര്‍ ജില്ലാ  മുസ്ലിം ലീഗ് നേതാവ് അൻസാരി തില്ലങ്കേരിയാണ് ഹക്കീം അസ്ഹരിയുടെ വഴിവിട്ട വിവാഹത്തിന്‍റെ ചരിത്രം പൊതുയോഗത്തിൽ വച്ച് പുറത്തുവിട്ടത്. ആദ്യം കേരളത്തിൽ നിന്നും പിന്നീട് കശ്മീരിൽ നിന്നും ഹക്കീം അസ്ഹരി വിവാഹം ചെയ്തിരുന്നു. അതിന് ശേഷമാണ് മൂന്നാമത്തെ വിവാഹമെന്ന് അൻസാരി പറഞ്ഞു.

കണ്ണൂരിലെ പൊറത്തിയിലുള്ള സ്ത്രീയാണ് ഹക്കീമിന്‍റെ വഴിവിട്ട നീക്കത്തിന് ഇരയായത്. കാന്തപുരത്തിന്‍റെ നിയന്ത്രണത്തിലുള്ള കാരന്തൂരിലെ മർകസ് എന്ന സ്ഥാപനത്തിൽ കുട്ടിയെ ചേർത്താനെത്തിയപ്പോഴാണ് ഈ സ്ത്രീയെ ഹക്കീം പരിചയപ്പെട്ടത്. അപ്പോൾ തന്നെ മൊബൈൽ നമ്പര്‍ വാങ്ങിയ ഹക്കീം പിന്നീട് ചാറ്റിങ് തുടങ്ങി. ചാറ്റിങ് ശക്തമായതോടെ സ്ത്രീ അവരുടെ ഭർത്താവിൽനിന്ന് അകന്നു. ഹക്കീമുമായുള്ള അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞതോടെ വിവാഹ ബന്ധം തകർന്നു. വിവാഹ മോചനത്തിലേക്ക് നീങ്ങുന്നത് തടയാൻ ബന്ധുക്കൾ ഇടപെട്ടെങ്കിലും വിജയിച്ചില്ല. ഒടുവിൽ മർകസിൽ വച്ച് മധ്യസ്ഥ ചർച്ച നടത്തണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. മധ്യസ്ഥനായി വന്നത് ഹക്കീം അസ്ഹരി തന്നെ! പ്രശ്നം ഒത്തുതീർക്കാനെന്ന പേരിൽ രംഗത്തെത്തിയ ഹക്കീം അസ്ഹരി നൽകിയ ഉപദേശമാകട്ടെ ഉടൻ വിവാഹം മോചനം നടത്തണമെന്നും !! അങ്ങിനെ സ്ത്രീ വിവാഹ മോചിതയായി.

വിവാഹ മോചനം നടന്ന് കഴിഞ്ഞാല്‍ നിര്‍ണ്ണിത കാലയളവ്   കഴിഞ്ഞാല്‍ മാത്രമേ വേറെ വിവാഹം കഴിക്കാൻ ഇസ്ലാമിക നിയമം അനുവദിക്കുന്നുള്ളൂ. എന്നാൽ ഹക്കീം അസ്ഹരി നാലാമത്തെ ദിവസം തന്നെ ഈ സ്ത്രീയെ വിവാഹം ചെയ്തുവെന്ന് അൻസാർ വെളിപ്പെടുത്തി. മൂന്നാമത്തെ വിവാഹ വിവരം അറിഞ്ഞതോടെ ആദ്യ ഭാര്യ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ പിതാവ് എ ‌പി അബൂബക്കർ മുസ്ലിയാർ മകനോട് ഉടക്കി. മൂന്നാമത്തെ ഭാര്യയെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴേക്കും ദാമ്പത്യ ജീവിതം ആരംഭിച്ചിരുന്ന ഹക്കീം അധികം വൈകാതെ മൂന്നാമത്തെ ഭാര്യയെ ഉപേക്ഷിച്ചുവെന്നും അൻസാർ പറഞ്ഞു. നിയമ പ്രശ്നങ്ങൾ ഒഴിവാക്കാൻ വൻതുക നൽകിയാണ് ആ സ്ത്രീയെ ഭാര്യാ പദവിയിൽ നിന്ന് ഇറക്കിവിട്ടത്.

ഈ പ്രസംഗം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റ് മാത്രം നാലുദിവസത്തിനകം കണ്ടത് നാൽപതിനായിരത്തോളം പേരാണ്. ഇരുനൂറിന് മേലെ  ആളുകള്‍ അത് പങ്കുവച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് താഴെ ഹക്കീമിന്‍റേയും പിതാവിന്‍റെയും എന്ന് പരോക്ഷമായി സൂചിപ്പിച്ച് നിരവധി ലൈംഗിക പീഡന സംഭവങ്ങളും പ്രകൃതിവിരുദ്ധ പീഡന സംഭവങ്ങളും കമന്‍റായി പലരും പങ്കുവക്കുന്നുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തിന്‍റേയും സമത്വത്തിന്‍റെയും പേരിൽ ഉയർന്നുവന്ന സിപിഎം- എപി വിഭാഗം ചർച്ച ഈ രീതിയിലേക്ക് മാറിപ്പോയതോടെ രണ്ടുകൂട്ടരും വെട്ടിലായിരിക്കുകയാണ്.

Related Stories