മഅ്ദനി എന്ത് വര്‍ഗീയതയാണ് പറഞ്ഞത്, യൂത്ത് കോണ്‍ഗ്രസിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് പി.ഡി.പി
പി.ഡി.പി. ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ വർഗീയവാദിയായി ചിത്രീകരിച്ച് പോസ്റ്റർ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി പി.ഡി.പി. രംഗത്ത്. ‘വർഗീയത പറയുന്നവരാണ് പ്രശ്നം’ എന്ന ക്യാപ്ഷനിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മഅ്ദനിയുടെ ഫോട്ടോ ഉൾ

പി.ഡി.പി. ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ വർഗീയവാദിയായി ചിത്രീകരിച്ച് പോസ്റ്റർ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി പി.ഡി.പി. രംഗത്ത്. ‘വർഗീയത പറയുന്നവരാണ് പ്രശ്നം’ എന്ന ക്യാപ്ഷനിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മഅ്ദനിയുടെ ഫോട്ടോ ഉൾപ്പെടുത്തി ചെയ്ത പോസ്റ്റർ ഉടനടി പിൻവലിക്കണമെന്ന് പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. അലിയാർ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ദലിത്, ആദിവാസി, മുസ്ലിം, പിന്നോക്ക വിഭാഗങ്ങൾ നേരിടുന്ന ഭരണകൂട ഭീകരതയെയും വിവേചനങ്ങളെയും കുറിച്ച് അത്യുച്ചത്തിൽ സംസാരിച്ചതിനപ്പുറം മഅ്ദനി എവിടെയാണ് വർഗീയത പറഞ്ഞതെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ചോദിച്ചു. മഅ്ദനി വർഗീയത പറഞ്ഞതായി ആരോപിക്കുന്നതിന് യൂത്ത് കോൺഗ്രസ് ഉയർത്തുന്ന അടിസ്ഥാനമെന്താണെന്ന് നേതൃത്വം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഅ്ദനി നടത്തിയ ഏതെങ്കിലും ഒരു വർഗീയ പരാമർശത്തിന്റെ തെളിവുകൾ യൂത്ത് കോൺഗ്രസിന്റെ കൈവശമുണ്ടോ എന്നും പി.ഡി.പി. നേതൃത്വം ആരാഞ്ഞു. ഉണ്ടെങ്കിൽ അത്തരം തെളിവുകൾ നിരത്തിക്കൊണ്ട് ഒരു പരസ്യ സംവാദത്തിന് യൂത്ത് കോൺഗ്രസ് തയ്യാറുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. അബ്ദുന്നാസിർ മഅ്ദനിയെക്കുറിച്ച് ഇത്തരമൊരു സംവാദത്തിന് പി.ഡി.പി.യുടെ ഒരു സാധാരണ പ്രവർത്തകൻ പോലും സജ്ജനാണെന്നും അലിയാർ കൂട്ടിച്ചേർത്തു.
മഅ്ദനിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റർ പ്രചരിപ്പിച്ചത് അത്യന്തം അപലപനീയമാണ്. വർഗീയത പറയുന്നവരാണ് പ്രശ്നം എന്ന് പറയുന്നവർ തന്നെ നിരപരാധിയായ ഒരു വ്യക്തിക്കെതിരെ വ്യാജാരോപണം ഉന്നയിക്കുന്നത് പരിഹാസ്യമാണെന്നും പി.ഡി.പി. ആരോപിച്ചു. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വിലപ്പോവില്ലെന്ന് അലിയാർ പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റെ ഈ തെറ്റായ നടപടിയെ കേരളീയ പൊതുസമൂഹം തിരുത്തിക്കുമെന്നും മഅ്ദനിയുടെ പേരിൽ വർഗീയത ആരോപിക്കുന്നവർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഅ്ദനിയെ ഇത്തരത്തിൽ വേട്ടയാടുന്നത് തുടരാനാണ് ഭാവമെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പി.ഡി.പി. സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നൽകി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
