Skip to content
Kerala

“ഭരണവിരുദ്ധ വികാരമില്ലെന്ന എസ്.ഡി.പി.ഐ നിലപാട് വസ്തുനിഷ്ഠം; സത്യം ആര് പറഞ്ഞാലും അംഗീകരിക്കും”: എം.വി. ഗോവിന്ദൻ

കേരളത്തിൽ ഭരണവിരുദ്ധ വികാരം നിലവിലില്ലെന്ന എസ്.ഡി.പി.ഐയുടെ നിരീക്ഷണത്തോട് വിയോജിക്കേണ്ട കാര്യമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വസ്തുനിഷ്ഠമായ കാര്യങ്ങൾ ആര് പറഞ്ഞാലും അത് അംഗീകരിക്കാൻ എൽ.ഡി.എഫിന് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ രണ്ടാം ദിവസ

N

News Desk

Published on: 2 Feb 2026, 11:40 am

“ഭരണവിരുദ്ധ വികാരമില്ലെന്ന എസ്.ഡി.പി.ഐ നിലപാട് വസ്തുനിഷ്ഠം; സത്യം ആര് പറഞ്ഞാലും അംഗീകരിക്കും”: എം.വി. ഗോവിന്ദൻ

കേരളത്തിൽ ഭരണവിരുദ്ധ വികാരം നിലവിലില്ലെന്ന എസ്.ഡി.പി.ഐയുടെ നിരീക്ഷണത്തോട് വിയോജിക്കേണ്ട കാര്യമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വസ്തുനിഷ്ഠമായ കാര്യങ്ങൾ ആര് പറഞ്ഞാലും അത് അംഗീകരിക്കാൻ എൽ.ഡി.എഫിന് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ രണ്ടാം ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പഞ്ചസാര കണ്ടിട്ട് അത് പഞ്ചസാരയാണെന്ന് പറഞ്ഞാൽ അതിനെ മറ്റൊന്നായി കാണേണ്ടതില്ല. ആര് സത്യം പറഞ്ഞാലും അത് സത്യം തന്നെയാണെന്നും,” എസ്.ഡി.പി.ഐയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുമ്പോഴും കേരളത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. വർഗീയതയ്‌ക്കെതിരായ പോരാട്ടമാണ് ജാഥയുടെ പ്രധാന രാഷ്ട്രീയ ലക്ഷ്യമെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ഒരേപോലെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് കാസർഗോഡ് ജില്ലയിലെ ജനപങ്കാളിത്തം ചൂണ്ടിക്കാട്ടി അദ്ദേഹം അവകാശപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള അകൽച്ചകൾ ഉണ്ടെങ്കിൽ ഗൃഹസന്ദർശനത്തിലൂടെയും ഇത്തരം ജാഥകളിലൂടെയും അത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories