പ്രതീഷ് വിശ്വനാഥിനെ സന്ദർശിച്ചെന്ന് വ്യാജപ്രചാരണം; നിയമ നടപടി സ്വീകരിക്കുമെന്ന് എം. സ്വരാജ്
തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥിനെ സന്ദർശിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം നേതാവ് എം. സ്വരാജ്. ‘ദേശാഭിമാനി’ പത്രത്തിന്റെ പേരിൽ വ്യാജ വാർത്താ കാർഡ് നിർമ്മിച്ചാണ് നുണപ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കു

തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥിനെ സന്ദർശിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം നേതാവ് എം. സ്വരാജ്. ‘ദേശാഭിമാനി’ പത്രത്തിന്റെ പേരിൽ വ്യാജ വാർത്താ കാർഡ് നിർമ്മിച്ചാണ് നുണപ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വർഗീയവാദികൾ വെള്ളം ചേർക്കാത്ത കള്ളങ്ങളാണ് ആയുധമാക്കുന്നതെന്നും ഇത്തരം വ്യക്തിഹത്യകൾ അംഗീകരിക്കാനാവില്ലെന്നും സ്വരാജ് പറഞ്ഞു.
ഒരു വർഗീയവാദി തന്നെ സന്ദർശിച്ചത് സൗഹൃദം കൊണ്ടാണെന്നും അത് വിവാദമാക്കരുതെന്നും താൻ പറഞ്ഞതായാണ് വ്യാജ കാർഡിലുള്ളത്. തന്റെ ചിത്രം വെച്ച് ദേശാഭിമാനിയുടെ ലോഗോ സഹിതം നിർമ്മിച്ച ഈ കാർഡ് പൂർണ്ണമായും വ്യാജമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയത ഏത് വേഷത്തിൽ വന്നാലും അവലംബിക്കുന്നത് ഒരേ രീതികളാണെന്നും വ്യക്തിഹത്യയും അസഭ്യ വർഷവുമാണ് ഇവരുടെ ശൈലിയെന്നും അദ്ദേഹം വിമർശിച്ചു.
തന്നേ ഹിന്ദുവർഗീയ വാദിയായി ചിത്രീകരിക്കാൻ ചില ജമായത്ത് കേന്ദ്രങ്ങളും ലീഗിലെ ഒരു വിഭാഗവും ശ്രമിക്കുകയാണെന്ന് സ്വരാജ് ആരോപിച്ചു. ഇതിന് മുൻപ് തന്നെ മുസ്ലിം വർഗീയവാദികളുടെ ആളായി ചിത്രീകരിക്കാൻ സംഘപരിവാർ ശ്രമിച്ചിരുന്നുവെന്നും ഇരുവിഭാഗം വർഗീയവാദികളും ഒരുപോലെ തന്നെ ആക്രമിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ വഴിയാണ് ഈ നുണ പ്രചരിപ്പിക്കുന്നത്.
ലീഗിലെ ചിലർ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി പോലും ഈ വ്യാജ വാർത്ത ഷെയർ ചെയ്യുന്നുണ്ടെന്ന് സ്വരാജ് പറഞ്ഞു. വർഗീയ ശക്തികളുടെ ഇത്തരം അജണ്ടകളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയവും വർഗീയ ധ്രുവീകരണവും ലക്ഷ്യമിട്ടുള്ള ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
