Skip to content
Kerala

‘കോൺഗ്രസിന്റെ ചോരപുരണ്ട ചരിത്രം പലരും മറക്കുന്നു’; യെലഹങ്കയിലെ ബുൾഡോസർ രാജിനെതിരെ എം. സ്വരാജ്

ബെംഗളൂരു യെലഹങ്കയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്ത കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എം. സ്വരാജ്. ‘സ്‌നേഹത്തിന്റെ കട’യുമായി തുർക്കുമാൻ ഗേറ്റിൽ നിന്നും യലഹങ്കയിലേക്ക്’ എന്ന തലക്കെട്ടിൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കോൺഗ്രസ

N

News Desk

Published on: 27 Dec 2025, 11:28 am

‘കോൺഗ്രസിന്റെ ചോരപുരണ്ട ചരിത്രം പലരും മറക്കുന്നു’; യെലഹങ്കയിലെ ബുൾഡോസർ രാജിനെതിരെ എം. സ്വരാജ്

ബെംഗളൂരു യെലഹങ്കയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്ത കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എം. സ്വരാജ്. ‘സ്‌നേഹത്തിന്റെ കട’യുമായി തുർക്കുമാൻ ഗേറ്റിൽ നിന്നും യലഹങ്കയിലേക്ക്’ എന്ന തലക്കെട്ടിൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കോൺഗ്രസിനെ കടന്നാക്രമിച്ചത്.

മനുഷ്യാവകാശ ലംഘനങ്ങളുടെയും കൂട്ടക്കുരുതികളുടെയും ചോരപുരണ്ട ചരിത്രമാണ് സ്വാതന്ത്ര്യാനന്തര കോൺഗ്രസിന്റേതെന്ന യാഥാർത്ഥ്യം പലരും സൗകര്യപൂർവ്വം മറക്കുകയാണെന്ന് സ്വരാജ് ആരോപിച്ചു.

ഉത്തരേന്ത്യയിലെ ബിജെപി ഭരണത്തിന് കീഴിലുള്ള ‘ബുൾഡോസർ രാജിനെ’ വിമർശിക്കുന്നവർ കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ നടപടിയെ ന്യായീകരിക്കാൻ ശ്രമിക്കുന്നതിനെ അദ്ദേഹം പരിഹസിച്ചു. ഉത്തരേന്ത്യയിലേത് പോലെയല്ല, കർണാടകയിലേത് ‘നല്ല ബുൾഡോസർ രാജ്’ ആണെന്ന വിചിത്ര വാദങ്ങളാണ് കോൺഗ്രസ് അനുകൂലികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.

കുടിയൊഴിപ്പിക്കപ്പെട്ടവരിൽ 80 ശതമാനവും മുസ്ലീങ്ങളാണ്. മൂന്ന് പതിറ്റാണ്ടായി അവിടെ കഴിയുന്ന, ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും വൈദ്യുതി കണക്ഷനുമുള്ള മനുഷ്യരെയാണ് ഒരു പുലർച്ചെ നാല് മണിക്ക് ബുൾഡോസറുകൾ ഉപയോഗിച്ച് തെരുവിലേക്ക് എറിഞ്ഞതെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി.

Related Stories