Skip to content
Kerala

ഔദ്യോഗിക കത്തിലെ ബിജെപിയുടെ സീല്‍, സ്വതന്ത്ര തെരഞ്ഞെടുപ്പ് എന്നത് വെറും സങ്കൽപമായി മാറുന്നു, ജനം തെരുവിലിറങ്ങേണ്ടി വരും, ആഞ്ഞടിച്ച് സ്വരാജ്

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. സംഘപരിവാർ ഭരണത്തിന് കീഴിൽ തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ആർഎസ്എസിന്റെ ഉപഷാപ്പുകളായി മാറുന്നുവെന്ന

N

News Desk

Published on: 23 Mar 2026, 10:57 pm

ഔദ്യോഗിക കത്തിലെ ബിജെപിയുടെ സീല്‍, സ്വതന്ത്ര തെരഞ്ഞെടുപ്പ് എന്നത് വെറും സങ്കൽപമായി മാറുന്നു, ജനം തെരുവിലിറങ്ങേണ്ടി വരും, ആഞ്ഞടിച്ച് സ്വരാജ്

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. സംഘപരിവാർ ഭരണത്തിന് കീഴിൽ തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ആർഎസ്എസിന്റെ ഉപഷാപ്പുകളായി മാറുന്നുവെന്ന ആക്ഷേപം ശരിവെക്കുന്നതാണ് പുതിയ സംഭവവികാസമെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ബിജെപിയുടെ സർക്കുലർ വിതരണ കേന്ദ്രമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയിരിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന് വലിയ അപമാനമാണെന്നും സ്വരാജ് പറഞ്ഞു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് എന്നത് ഇനി വെറും സങ്കൽപം മാത്രമായി മാറുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്. ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇന്നല്ലെങ്കിൽ നാളെ ജനങ്ങൾ തെരുവിലിറങ്ങേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിലിലായിരുന്നു ബിജെപി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ച രേഖകൾ ഉൾപ്പെട്ടത്. 2019-ലെ ചില മാർഗനിർദ്ദേശങ്ങളെക്കുറിച്ച് വ്യക്തത തേടി ബിജെപി നൽകിയ അപേക്ഷയുടെ പകർപ്പാണ് അശ്രദ്ധമായി മറ്റ് പാർട്ടികൾക്ക് അയച്ച സന്ദേശത്തിൽ കടന്നുകൂടിയത്. രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ പ്രതിഷേധത്തിനാണ് ഈ സംഭവം വഴിയൊരുക്കിയത്.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ രംഗത്തെത്തി. ഉദ്യോഗസ്ഥർക്ക് പറ്റിയ സാങ്കേതിക പിഴവ് മാത്രമാണ് ഇതെന്നും ജാഗ്രതക്കുറവ് വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു. പിഴവ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കത്തുകൾ പിൻവലിച്ച് തിരുത്തൽ നടത്തിയിരുന്നതായും കമ്മീഷൻ വ്യക്തമാക്കി.

Related Stories