നെതന്യാഹുവും ട്രംപും സംഘപരിവാരവും അറബി വേഷമല്ല ധരിക്കുന്നത്, അല്ലപ്ര സ്കൂളിലെ വിദ്വേഷ ആംഗ്യപ്പാട്ടിനെതിരെ എം. ശിവപ്രസാദ്
വേഷം നോക്കിയല്ല ഭീകരതയെയും കൊലപാതകത്തെയും തിരിച്ചറിയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പെരുമ്പാവൂർ അല്ലപ്ര സെന്റ് മേരീസ് സ്കൂളിലെ യുകെജി വിദ്യാര്‍ഥികളെ കൊണ്ട് വിദ്വേഷ ആംഗ്യപ്പാട്ട് അവതരിപ്പിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് രംഗത്ത്. ഫലസ്തീനില്‍ കൂട്ടക്കൊല നടത്തുന്ന ബെഞ്ചമിന്‍ നെതന്യാഹുവിനോ ലോകമെങ്ങും യുദ്ധങ്ങളും ആയുധക്കച്ചവടവും പ്രോത്സാഹിപ്പിക്കുന്ന ഡൊണാള്‍ഡ് ട്രംപിനോ ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തുന്ന സംഘപരിവാറിനോ അറബി വേഷവിധാനമല്ല ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വേഷം നോക്കിയല്ല ഭീകരതയെയും കൊലപാതകത്തെയും തിരിച്ചറിയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ആലുവയില്‍ യുകെജി വിദ്യാര്‍ഥികളുടെ മത്സരത്തിനിടയിലാണ് 'കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തില്‍' എന്ന വരികളോടെയുള്ള ഗാനം അവതരിപ്പിച്ചത്. അറബി വേഷം ധരിച്ചെത്തിയ ഭീകരര്‍ റെയില്‍ പാളത്തില്‍ ബോംബ് വെച്ചു എന്ന തരത്തിലുള്ള വരികളുള്പ്പെട്ട ഈ ആംഗ്യപ്പാട്ട് വലിയ തോതിലുള്ള വിവാദങ്ങള്‍ക്കും രൂക്ഷ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. സ്കൂള്‍ തലത്തില്‍ കുട്ടികളെക്കൊണ്ട് ഇത്തരം പാട്ടുകള്‍ പഠിപ്പിച്ച് അവതരിപ്പിച്ചതിനെതിരെ വ്യാപകമായ എതിര്‍പ്പാണ് ഉയരുന്നത്.
വേഷത്തിന്റെ പേരില്‍ ചിലര്‍ ബോധപൂര്‍വ്വം വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയ്ക്കോ ഇന്ത്യയില്‍ ചരിത്രത്തില്‍ കൊലചെയ്യപ്പെട്ട പ്രധാനമന്ത്രിമാരുടെ ഘാതകര്ക്കോ കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും മിഷനറിമാരെയും ആക്രമിച്ചവര്ക്കോ ആര്‍ക്കും അറബി വേഷമായിരുന്നില്ല ഉണ്ടായിരുന്നത്. ചരിത്രത്തിലെ ഇത്തരം നിരവധി വസ്തുതകള്‍ നിലനില്‍ക്കെയാണ് വേഷത്തിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നത്.
നിഷ്കളങ്കമായ കുഞ്ഞുങ്ങളുടെ ചിന്തയിലേക്ക് പോലും ഇത്തരം വിദ്വേഷ രാഷ്ട്രീയത്തെ തന്ത്രപൂര്‍വ്വം കുത്തിനിറക്കുന്നവരാണ് യഥാര്‍ത്ഥ ഭീകരവാദികളെന്നും എം. ശിവപ്രസാദ് ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു. ചെയ്യുന്ന കുറ്റവും അതിന്റെ പ്രത്യയശാസ്ത്രവുമാണ് പരിശോധിക്കേണ്ടത്. കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയമല്ല, മറിച്ച് സ്നേഹമാണ് പകരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Stories

സഭയ്ക്കുണ്ടായത് വലിയ മുറിവ്, ഉണ്ടാക്കിയവർ തന്നെ ഉണക്കണം; സ്പീക്കറെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ
web desk · 4 hours ago

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
web desk · 4 hours ago

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 1 day ago

താമരത്തണത്തലേക്ക് ഒരു മുന്‍ ഇടത് എംപി കൂടി, സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന, നേതൃത്വവുമായി ചർച്ച നടത്തി
web desk · 2 days ago
