Skip to content
Kerala

ഹൃദയാഘാതം: എം.കെ. മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: പൊട്ടാസ്യം ലെവൽ താഴ്ന്നതിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ച മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ. മുനീറിനെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. കഴിഞ്

N

News Desk

Published on: 11 Sept 2025, 3:36 pm

ഹൃദയാഘാതം: എം.കെ. മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: പൊട്ടാസ്യം ലെവൽ താഴ്ന്നതിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ച മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ. മുനീറിനെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെയാണ് എം.കെ. മുനീറിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തി. ഇതിനു ശേഷമാണ് ഹൃദയാഘാതം ഉണ്ടായത്.

നിലവിൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ഡോക്ടർമാരുടെ ഒരു സംഘം നിരീക്ഷിച്ചുവരികയാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യനില ഗുരുതരമാണെങ്കിലും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

Related Stories