കാന്തപുരത്തിന് ആർഎസ്എസ് തലവന്‍റെ സ്വരം, ആഞ്ഞടിച്ച് എംഎ ബേബി
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ നാശമുണ്ടാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കാന്തപുരത്തിന്റെ നിലപാട് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും, നിർഭാഗ്യവശാൽ മിക്ക മതങ്ങളും സ്ത്രീ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത കാണിക്ക

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ നാശമുണ്ടാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കാന്തപുരത്തിന്റെ നിലപാട് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും, നിർഭാഗ്യവശാൽ മിക്ക മതങ്ങളും സ്ത്രീ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതശാസനകളേക്കാൾ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾക്കാണ് പ്രാധാന്യമെന്ന് വ്യക്തമാക്കിയ എം.എ. ബേബി, കാന്തപുരത്തിന്റെ പ്രസ്താവന ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ നിലപാടുകൾക്ക് സമാനമാണെന്നും കുറ്റപ്പെടുത്തി. ഭരണഘടന നൽകുന്ന സമത്വത്തിൽ നിന്ന് വ്യതിചലിക്കുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്നവർ സ്വയം പരിശോധന നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശന്റെ കടുത്ത വിമർശനത്തിന് പിന്നാലെ വിഷയം ചർച്ച ചെയ്യാൻ കാന്തപുരം വിഭാഗത്തിലെ പ്രമുഖ നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.
നേരത്തെ, സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി കഴിയണമെന്ന കാന്തപുരത്തിന്റെ പ്രസ്താവന 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയാണെന്നും ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചിരുന്നു. വിഷയത്തിൽ മുസ്‌ലിം ലീഗ് തന്ത്രപരമായ അകലം പാലിക്കുമ്പോൾ, ഇടത്-വലത് മുന്നണി നേതാക്കളുടെ തുടർച്ചയായ വിമർശനം രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
