കാപ്പാ കേസ്: ബിജെപി കൗൺസിലർ ആർ. സുഗതന് അനുകൂലമായ നടപടി തദ്ദേശ സ്വയംഭരണ വകുപ്പ് റദ്ദാക്കി
കാപ്പാ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് അനുകൂലമായി പുറപ്പെടുവിച്ച നടപടികൾ തദ്ദേശ സ്വയംഭരണ വകുപ്പ് റദ്ദാക്കി. കരുതൽ തടങ്കലിൽ കഴിയുന്ന പ്രതികൾക്ക് പരോൾ നൽകാൻ നിലവിൽ നിയമവ്യവസ്ഥയില്ലെന്ന് വ്യക്തമാക്കി അപേക്ഷ നിരസിക്കാൻ ആഭ്യന്തര വകുപ്പിനോട് നിർദേശിച്ച് പുത

കാപ്പാ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് അനുകൂലമായി പുറപ്പെടുവിച്ച നടപടികൾ തദ്ദേശ സ്വയംഭരണ വകുപ്പ് റദ്ദാക്കി. കരുതൽ തടങ്കലിൽ കഴിയുന്ന പ്രതികൾക്ക് പരോൾ നൽകാൻ നിലവിൽ നിയമവ്യവസ്ഥയില്ലെന്ന് വ്യക്തമാക്കി അപേക്ഷ നിരസിക്കാൻ ആഭ്യന്തര വകുപ്പിനോട് നിർദേശിച്ച് പുതിയ കുറിപ്പ് ഇറക്കി. സുഗതന് അനുകൂലമായി ജൂലൈ 18-ന് നൽകിയ കുറിപ്പ് റദ്ദാക്കിയതായി പുതിയ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി അറിയിച്ചു.
മന്ത്രിയുടെ കർശന നിർദേശം മറികടന്ന് ബിജെപി കൗൺസിലർക്ക് അനുകൂല നിലപാടെടുത്ത സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ കഴിഞ്ഞ ദിവസം അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. സുഗതനുമായി ബന്ധപ്പെട്ട ഫയലിൽ അണ്ടർ സെക്രട്ടറി ദുരുദ്ദേശ്യത്തോടെ മാറ്റങ്ങൾ വരുത്തിയത് അധികാര ദുർവിനിയോഗവും പെരുമാറ്റദൂഷ്യവുമാണെന്ന് പൊതുഭരണ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
സുഗതൻ നൽകിയ അപേക്ഷയിൽ തദ്ദേശ വകുപ്പ് ആദ്യം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് അവധി അപേക്ഷയ്ക്ക് അനുമതി നൽകിയിരുന്നത്. ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് മേയർ വി.വി. രാജേഷ് കൗൺസിലറുടെ അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് മേയർക്ക് തീരുമാനിക്കാമെന്നും അറിയിച്ചിരുന്നത്. എന്നാൽ താൻ ഫയൽ നിരസിച്ച് തിരിച്ചയച്ചിട്ടും അൺ ഒഫീഷ്യൽ നോട്ട് തയ്യാറാക്കിയതിന് പിന്നിലെ രാഷ്ട്രീയവും താത്പര്യങ്ങളും അന്വേഷിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി.
കാപ്പ കേസ് പ്രതിയായ കൗൺസിലർ സുഗതൻ നിലവിൽ വിയ്യൂർ ജയിലിലാണ് കഴിയുന്നത്. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം നഷ്ടപ്പെട്ട് അയോഗ്യത വരുന്നത് ഒഴിവാക്കാനാണ് ഭരണപക്ഷം അവധി നീക്കവുമായി മുന്നോട്ടുപോയത്. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ വേണമെന്ന സുഗതന്റെ ആവശ്യം നേരത്തെ തന്നെ ആഭ്യന്തര വകുപ്പ് തള്ളിയിരുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
