Skip to content
Kerala

ബംഗാളിൽ ‘താമര’ വിരിയുമോ? എക്സിറ്റ് പോളുകളിൽ ബിജെപിക്ക് വൻ മുന്നേറ്റം; തൃണമൂലിന് തിരിച്ചടി

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി നയിക്കുന്ന എൻഡിഎ അധികാരം പിടിച്ചെടുക്കുമെന്ന് വിവിധ എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്കും കോടതി നടപടികൾക്കും വേദിയായ ബംഗാളിൽ മമത ബാനർജിയുടെ തുടർച്ചയായ ഭരണം അവസാനിപ്പിച്ച് ബിജെപി വലിയ മുന്നേറ്റമു

N

News Desk

Published on: 29 Apr 2026, 7:56 pm

ബംഗാളിൽ ‘താമര’ വിരിയുമോ? എക്സിറ്റ് പോളുകളിൽ ബിജെപിക്ക് വൻ മുന്നേറ്റം; തൃണമൂലിന് തിരിച്ചടി

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി നയിക്കുന്ന എൻഡിഎ അധികാരം പിടിച്ചെടുക്കുമെന്ന് വിവിധ എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്കും കോടതി നടപടികൾക്കും വേദിയായ ബംഗാളിൽ മമത ബാനർജിയുടെ തുടർച്ചയായ ഭരണം അവസാനിപ്പിച്ച് ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് സൂചനകൾ.

പ്രമുഖ ഏജൻസികളായ പി മാർക്ക്, മാട്രിസ്, പോൾ ഡയറി എന്നിവരുടെ സർവേകളെല്ലാം സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്.

പി മാർക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം 294 അംഗ നിയമസഭയിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. ബിജെപിക്ക് 150 മുതൽ 175 വരെ സീറ്റുകൾ ലഭിച്ചേക്കാമെന്നാണ് സർവേ വ്യക്തമാക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകൾ വേണ്ട സംസ്ഥാനത്ത് ബിജെപിക്ക് ഇത് സുരക്ഷിതമായ വിജയമാണ് പ്രവചിക്കുന്നത്. അതേസമയം, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് ഇത്തവണ 118 മുതൽ 138 വരെ സീറ്റുകൾ മാത്രമേ ലഭിക്കാനിടയുള്ളൂ എന്നും സർവേ സൂചിപ്പിക്കുന്നു.

മറ്റ് സർവേ ഏജൻസികളും ബിജെപി വിജയത്തിനുള്ള സമാനമായ സാധ്യതകളാണ് പങ്കുവെക്കുന്നത്. മാട്രിസ് സർവേ പ്രകാരം ബിജെപിക്ക് 146 മുതൽ 161 വരെ സീറ്റുകൾ ലഭിക്കുമ്പോൾ ടിഎംസി 125 മുതൽ 140 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കാം. മറ്റുള്ളവർക്ക് 6 മുതൽ 10 വരെ സീറ്റുകളാണ് ഇവർ പ്രവചിക്കുന്നത്. പോൾ ഡയറിയുടെ കണക്കുകൾ പ്രകാരം ബിജെപിക്ക് 142 മുതൽ 171 വരെ സീറ്റുകൾ ലഭിക്കാം. ടിഎംസിയുടെ സീറ്റ് നില 99 മുതൽ 127 വരെയായി കുറയാൻ സാധ്യതയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ദേശീയ രാഷ്ട്രീയത്തിൽ ഏറെ ഉറ്റുനോക്കപ്പെട്ട ബംഗാൾ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർത്ഥ്യമായാൽ അത് ബിജെപിക്ക് വലിയ ചരിത്രനേട്ടമാകും. കടുത്ത ഭരണവിരുദ്ധ തരംഗവും മോദി-മമത പോരാട്ടവും തിരഞ്ഞെടുപ്പിനെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ ഭരണമാറ്റത്തിലേക്ക് വിരൽ ചൂണ്ടുമ്പോൾ വലിയ പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പുകൾ. എങ്കിലും വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ അന്തിമ ഫലം പ്രവചനാതീതമായി തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Related Stories