പിണറായിയുടെ ‘അവതാരങ്ങള്‍’ പടിക്ക് പുറത്തേക്ക്, കൊച്ചി മെട്രോ എം.ഡി പദവിയില്‍ നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റുന്നു, ഡോ. എം. ബീന പുതിയ എം.ഡിയായേക്കും
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (KMRL) മാനേജിങ് ഡയറക്ടര്‍ പദവിയില്‍ നിന്ന് ലോക്നാഥ് ബെഹ്റ ഉടന്‍ പടിയിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിരമിക്കുന്ന ബെഹ്റയ്ക്ക് പകരം ഡോ. എം. ബീനയെ പുതിയ എം.ഡിയായി നിയമിക്കാന്‍ ആണ് യുഡിഎഫ് ആലോചിക്കുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ച ബിജു പ്രഭാകറിന്റെ പേരും പരിഗണ

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (KMRL) മാനേജിങ് ഡയറക്ടര്‍ പദവിയില്‍ നിന്ന് ലോക്നാഥ് ബെഹ്റ ഉടന്‍ പടിയിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിരമിക്കുന്ന ബെഹ്റയ്ക്ക് പകരം ഡോ. എം. ബീനയെ പുതിയ എം.ഡിയായി നിയമിക്കാന്‍ ആണ് യുഡിഎഫ് ആലോചിക്കുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ച ബിജു പ്രഭാകറിന്റെ പേരും പരിഗണനയിലുണ്ടെങ്കിലും മുന്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ കൂടിയായ ഡോ. എം. ബീനയ്ക്കാണ് പ്രഥമ പരിഗണന ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
അഞ്ച് വര്‍ഷത്തോളമായി കൊച്ചി മെട്രോയുടെ എം.ഡി സ്ഥാനം വഹിക്കുന്ന ലോക്നാഥ് ബെഹ്റയ്ക്ക് ഇനി കാലാവധി നീട്ടിനല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ബെഹ്റയെ ആദ്യം മൂന്ന് വര്‍ഷത്തേക്ക് മെട്രോ എം.ഡിയായി നിയമിച്ചത്. തുടര്‍ന്ന് രണ്ട് തവണകളിലായി ഓരോ വര്‍ഷം വീതം കാലാവധി നീട്ടിനല്‍കുകയായിരുന്നു. എന്നാല്‍, ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരാനുള്ള പ്രായപരിധിയായ 65 വയസ്സ് ബെഹ്റ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
അടുത്ത മാസത്തോടെ ബെഹ്റയുടെ നിലവിലെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പുതിയ എം.ഡി ചുമതലയേല്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
അതേസമയം, പദവിയില്‍ തുടരുന്നതിനായി ബെഹ്റ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന സൂചനകളുമുണ്ട്. എന്നാല്‍ ഇനിയും ബെഹ്റയെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ പ്രബലമായിരിക്കുന്നത്. അതിനിടെ സര്‍ക്കാരിനോട് ആലോചിക്കാതെ കൊച്ചി മെട്രോയുടെ പേര് മാറ്റാന്‍ ബെഹ്റ ശ്രമിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ഇതിനുപുറമെ, തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെങ്കിലും ഈ വിഷയത്തില്‍ കെഎംആര്‍എല്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പദ്ധതികളുടെ ഏകോപനത്തിലും വികസനത്തിലും വേഗത പോരെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കൊച്ചി മെട്രോയുടെ നേതൃത്വത്തില്‍ മാറ്റത്തിന് വഴിയൊരുങ്ങുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
