ബഹിഷ്ക്കരണം തന്നെ; ടി.കെ. ഗോവിന്ദനോടും വി. കുഞ്ഞികൃഷ്ണനോടും അവഗണന തുടർന്ന് ഇടത് തദ്ദേശ സ്ഥാപനങ്ങൾ
തിരഞ്ഞെടുപ്പ് കാലത്ത് സി.പി.ഐ.എം വിട്ട് സ്വതന്ത്രരായി മത്സരിച്ച് ജയിച്ച ഇരുവരെയും 'വർഗവഞ്ചകർ' എന്നായിരുന്നു പാർട്ടി പരസ്യമായി വിശേഷിപ്പിച്ചിരുന്നത്

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും സി.പി.ഐ.എമ്മിൽ നിന്ന് രാജിവച്ച് സ്വതന്ത്രരായി വിജയിച്ച കണ്ണൂരിലെ രണ്ട് എം.എൽ.എമാരോടുള്ള രാഷ്ട്രീയ അവഗണന തുടർന്ന് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദനോടും പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണനോടുമാണ് പ്രാദേശിക ഭരണകൂടങ്ങൾ അകലം പാലിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് സി.പി.ഐ.എം വിട്ട് സ്വതന്ത്രരായി മത്സരിച്ച് ജയിച്ച ഇരുവരെയും 'വർഗവഞ്ചകർ' എന്നായിരുന്നു പാർട്ടി പരസ്യമായി വിശേഷിപ്പിച്ചിരുന്നത്. ജനവിധി അനുകൂലമായി മാസങ്ങൾ കഴിഞ്ഞിട്ടും, സി.പി.ഐ.എം നേതൃത്വം നൽകുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ഔദ്യോഗിക പരിപാടികളിൽ ഇരുവർക്കുമുള്ള അപ്രഖ്യാപിത വിലക്ക് ഇപ്പോഴും തുടരുകയാണ്.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ മാത്രമാണ് ഇവർക്ക് നിലവിൽ പങ്കെടുക്കാൻ സാധിക്കുന്നത്. തങ്ങളുടെ മണ്ഡലങ്ങൾക്ക് കീഴിലുള്ള പഞ്ചായത്ത്, നഗരസഭാ തലങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങൾക്കോ മറ്റ് പൊതുപരിപാടികൾക്കോ ജനപ്രതിനിധികളായ ഇരുവരെയും ക്ഷണിക്കുന്നില്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
ജനപ്രതിനിധികൾ എന്ന നിലയിലുള്ള പ്രോട്ടോക്കോൾ പോലും മറികടന്നാണ് ഈ അവഗണനയെന്നും വിമർശനമുണ്ട്. രാഷ്ട്രീയ ഭിന്നതകളുടെ പേരിൽ മണ്ഡലത്തിലെ ജനപ്രതിനിധികളെ പ്രാദേശിക ഭരണകൂടങ്ങൾ മാറ്റിനിർത്തുന്നത് കണ്ണൂരിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
Related Stories

സഭയ്ക്കുണ്ടായത് വലിയ മുറിവ്, ഉണ്ടാക്കിയവർ തന്നെ ഉണക്കണം; സ്പീക്കറെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ
web desk · 4 hours ago

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
web desk · 4 hours ago

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 1 day ago

താമരത്തണത്തലേക്ക് ഒരു മുന് ഇടത് എംപി കൂടി, സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന, നേതൃത്വവുമായി ചർച്ച നടത്തി
web desk · 2 days ago
