Skip to content
Kerala

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ഡിസംബര്‍ 9, 11 തീയതികളില്‍; വോട്ടെണ്ണല്‍ 13ന്

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ പ്രഖ്യാപിച്ചു. മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പോളിംഗ് രണ്ട് ഘട്ടങ്ങളിലായി 2025 ഡിസംബര്‍ 9, 11 തീയതികളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,

N

News Desk

Published on: 10 Nov 2025, 12:58 pm

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ഡിസംബര്‍ 9, 11 തീയതികളില്‍; വോട്ടെണ്ണല്‍ 13ന്

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ പ്രഖ്യാപിച്ചു. മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പോളിംഗ് രണ്ട് ഘട്ടങ്ങളിലായി 2025 ഡിസംബര്‍ 9, 11 തീയതികളില്‍ നടക്കും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് (ഡിസംബർ 9). ബാക്കിയുള്ള ഏഴ് ജില്ലകളിൽ ഡിസംബര്‍ 11-ന് രണ്ടാം ഘട്ടം നടക്കും. വോട്ടെണ്ണൽ ഡിസംബര്‍ 13-നാണ്.

നാമനിർദേശ പത്രിക സമർപ്പണം നവംബര്‍ 21-ന് അവസാനിക്കും. നവംബര്‍ 22-ന് പത്രികകളുടെ സൂക്ഷ്മ പരിശോധനയും നവംബര്‍ 24-ന് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതിയുമാണ്. 2,84,30,761 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 2020-ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക പ്രകാരമാണ് ഇത്തവണയും വോട്ടർ പട്ടിക തയ്യാറാക്കിയിരിക്കുന്നത്, ഇതിന്റെ അന്തിമ ലിസ്റ്റ് നവംബര്‍ 14-ന് പുറത്തിറങ്ങും. കൂടാതെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്. 33,746 പോളിംഗ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പിനായി ഒരുക്കും. 1249 റിട്ടേണിംഗ് ഓഫീസർമാരെ നിയമിക്കും. പ്രശ്‌നബാധിത ബൂത്തുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും, ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാൻ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു. വോട്ടെടുപ്പ് ദിവസം രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിംഗ് സമയം. വോട്ടെണ്ണൽ ദിവസം ഉൾപ്പെടെ 48 മണിക്കൂർ മദ്യനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായാണ് പ്രധാന മുന്നണികൾ കാണുന്നത്. മികച്ച വിജയം നേടി സംസ്ഥാന ഭരണത്തുടർച്ച ഉറപ്പാക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. മറുവശത്ത്, തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കമാണ് യുഡിഎഫ് നടത്തുന്നത്. സ്ഥാനാർഥികൾ ചെലവ് കണക്ക് കൃത്യമായി നൽകേണ്ടതുണ്ട്, അല്ലാത്തപക്ഷം അഞ്ച് വർഷത്തേക്ക് അയോഗ്യരാക്കപ്പെടും എന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

Related Stories