Skip to content
Kerala

വെയിലത്ത് ക്യൂ നില്‍ക്കുന്നവരില്‍ ചിലര്‍ക്ക് മാത്രം നാരങ്ങാനീര്’; ഏകീകൃത സിവില്‍ കോഡ് വേണമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

വിദ്യാഭ്യാസവും യോഗ്യതയും ഉള്ള എല്ലാവര്‍ക്കും ഒരുപോലെ ഉയര്‍ന്നുവരുന്നതിന് രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ആവശ്യമാണെന്ന് പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ‘എക്‌സ്പ്രസ് ഡയലോഗ്‌സി’ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ സംവരണം ഒരു വലിയ പ്രശ്‌നമ

N

News Desk

Published on: 1 Dec 2025, 1:34 pm

വെയിലത്ത് ക്യൂ നില്‍ക്കുന്നവരില്‍ ചിലര്‍ക്ക് മാത്രം നാരങ്ങാനീര്’; ഏകീകൃത സിവില്‍ കോഡ് വേണമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

വിദ്യാഭ്യാസവും യോഗ്യതയും ഉള്ള എല്ലാവര്‍ക്കും ഒരുപോലെ ഉയര്‍ന്നുവരുന്നതിന് രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ആവശ്യമാണെന്ന് പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ‘എക്‌സ്പ്രസ് ഡയലോഗ്‌സി’ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ സംവരണം ഒരു വലിയ പ്രശ്‌നമാണെന്നും, യോഗ്യതയുള്ള എല്ലാവര്‍ക്കും ഉയര്‍ന്നുവരാന്‍ കഴിയുന്ന അനുകൂല സാഹചര്യമല്ല നിലവിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ നിലപാട് വ്യക്തമാക്കാൻ അദ്ദേഹം ഒരു ഉദാഹരണവും ചൂണ്ടിക്കാട്ടി: “കൊടും വെയിലില്‍ ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്നത് സങ്കല്‍പ്പിക്കുക. അതിൽ ചിലരെ മാത്രം ക്ഷണിക്കുകയും നാരങ്ങാനീര് നല്‍കുകയും ചെയ്യുന്നു. ബാക്കിയുള്ളവരെ ഒഴിവാക്കുന്നു. ഇതാണ് സാഹചര്യം.” ഇന്ത്യ പോലുള്ള ഒരിടത്ത് ഇത്തരം വേർതിരിവുകൾ പാടില്ലെന്നും കഴിവായിരിക്കണം തൊഴിലിനുള്ള മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ രാജ്യങ്ങളിൽ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ആളുകൾക്ക് തൊഴിൽ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ചെറുപ്പകാലത്ത് അവസരങ്ങള്‍ കുറവായിരുന്നെന്നും, ഒരു ബ്രാഹ്മണനായതിന്റെ പേരില്‍ അന്ന് തനിക്ക് അപകര്‍ഷതാബോധം പോലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അന്ന് സംവരണ വിഭാഗത്തില്‍ പെട്ടിരുന്നെങ്കിൽ എന്ന് പോലും താൻ ചിന്തിച്ചിരുന്നു. വായനയിലൂടെയും യാത്രയിലൂടെയുമാണ് തന്റെ ജീവിതം വികസിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ സംവരണം ആവശ്യമായിരുന്നു എന്നത് സമ്മതിക്കുന്നുവെന്ന് പറഞ്ഞ പഴയിടം, എന്നാൽ ഇന്നത്തെ അവസ്ഥ അതല്ലെന്ന് ഓർമ്മിപ്പിച്ചു. സംവരണത്തിന്റെ ഗുണഭോക്താക്കള്‍ സമൂഹത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ ഇരിക്കുമ്പോള്‍, തന്റെ സമുദായത്തിലുള്ള പലരും ഭക്ഷണത്തിനായി പാടുപെടുകയാണെന്നും, ആത്മാഭിമാനം മൂലം അവര്‍ അത് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories