‘ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണർത്തി ഊണില്ലെന്ന് പറയുന്നതുപോലെ’ മനോരമയ്ക്കെതിരെ ജമാൽ കൊച്ചങ്ങാടി
മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ സാഹിത്യോത്സവത്തോട് അനുബന്ധിച്ച് താന്‍ നേരിട്ട അപമാനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി മുതിർന്ന സാഹിത്യകാരൻ ജമാൽ കൊച്ചങ്ങാടി. പരിപാടിയിൽ പങ്കെടുക്കാൻ സംഘാടകർ പലതവണ ഫോണിലൂടെ ക്ഷണിക്കുകയും പിന്നീട് വിവരങ്ങളൊന്നും അറിയിക്കാതെ ഒഴിവാക്കുകയും ചെയ്തതാണ് അദ്ദേഹത്തെ വേദ

മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ സാഹിത്യോത്സവത്തോട് അനുബന്ധിച്ച് താന്‍ നേരിട്ട അപമാനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി മുതിർന്ന സാഹിത്യകാരൻ ജമാൽ കൊച്ചങ്ങാടി. പരിപാടിയിൽ പങ്കെടുക്കാൻ സംഘാടകർ പലതവണ ഫോണിലൂടെ ക്ഷണിക്കുകയും പിന്നീട് വിവരങ്ങളൊന്നും അറിയിക്കാതെ ഒഴിവാക്കുകയും ചെയ്തതാണ് അദ്ദേഹത്തെ വേദനിപ്പിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്.
രണ്ടു മാസം മുൻപ് മനോരമയുടെ കൊച്ചിയിലെ പ്രതിനിധികൾ തന്നെ വിളിക്കുകയും, സാഹിത്യോത്സവത്തിൽ കൊച്ചിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കാൻ ക്ഷണിക്കുകയും ചെയ്തിരുന്നതായി ജമാൽ കൊച്ചങ്ങാടി പറയുന്നു. തീയതി പിന്നീട് അറിയിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്.
പല നമ്പറുകളിൽ നിന്നായി പലതവണ വിളികൾ വന്നെങ്കിലും പിന്നീട് ആശയവിനിമയം നിലച്ചു. ഉത്സവം ആരംഭിച്ചിട്ടും തന്നെ ആരും ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം കുറിച്ചു.
അറുപതു വർഷമായി സാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന, മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ച തന്നെപ്പോലൊരാളോട് കാണിച്ച ഈ അവഗണന അപമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇന്നലെ എഴുതിത്തുടങ്ങിയവർ വരെ സാഹിത്യോത്സവങ്ങളിൽ ഉണ്ട്. ഒരുപക്ഷെ, അറുപതുവർഷമായി എഴുതിക്കൊണ്ടിരിക്കുന്ന എനിക്ക് അതിന് പ്രായപൂർത്തി ആയിട്ടുണ്ടായിരിക്കില്ല. അതിൽ പരാതിയുമില്ല. എന്നാൽ ഉറങ്ങുന്നവനെ വിളിച്ചുണർത്തി ഊണില്ലെന്നു പറയുന്നതിൽ ഒരു ശരികേടുണ്ട്,” ജമാൽ കൊച്ചങ്ങാടി ഫേസ്ബുക്കിൽ കുറിച്ചു.
തന്റെ പ്രതിഷേധം മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. തോമസ് ജേക്കബിന് ഇതിൽ പങ്കില്ലെന്നറിയാമെങ്കിലും, വ്യക്തിപരമായ അടുപ്പമുള്ളതിനാലാണ് വിവരം അറിയിച്ചതെന്നും, അദ്ദേഹം ഖേദം പ്രകടിപ്പിച്ചെന്നും ജമാൽ കൊച്ചങ്ങാടി വ്യക്തമാക്കി. എൺപതു വയസ്സ് പിന്നിട്ട ഒരു സാഹിത്യകാരനെ ഇത്തരത്തിൽ അപമാനിക്കുന്നത് ഒരു സാംസ്കാരിക പരിപാടിക്ക് ഭൂഷണമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
