ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു; ‘കേരളത്തില്‍ ഇനി ബിജെപിയ്ക്കാണ് ഭാവി’
തിരുവനന്തപുരം: ദീർഘകാലം ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട പ്രമുഖ സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ 35 വർഷമായി ഇടതുപക്ഷവുമായി സഹകരിച്ചു പ്രവർത്തിച്ച താൻ, ആ പ്രസ്ഥാനം വിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത് വികസനത്തോടുള്ള ആഭിമുഖ്യം കൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്

തിരുവനന്തപുരം: ദീർഘകാലം ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട പ്രമുഖ സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ 35 വർഷമായി ഇടതുപക്ഷവുമായി സഹകരിച്ചു പ്രവർത്തിച്ച താൻ, ആ പ്രസ്ഥാനം വിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത് വികസനത്തോടുള്ള ആഭിമുഖ്യം കൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം.
പഴയ ആശയങ്ങളുമായി മുറുകെ പിടിച്ചു നിന്നാൽ വികസനം സാധ്യമാകില്ലെന്ന തിരിച്ചറിവാണ് തന്റെ രാഷ്ട്രീയ മാറ്റത്തിന് പിന്നിലെന്ന് റെജി ലൂക്കോസ് പറഞ്ഞു. കാലഹരണപ്പെട്ട രാഷ്ട്രീയ ചിന്താഗതികളല്ല കേരളത്തിന് ആവശ്യമെന്നും, സംസ്ഥാനത്തിന്റെ പുരോഗതിക്ക് വികസനമാണ് അനിവാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ താൻ ഏറെ നാളായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി നടത്തുന്ന വിപുലമായ വികസന പ്രവർത്തനങ്ങൾ തന്റെ യാത്രകൾക്കിടയിൽ നേരിട്ട് കാണാൻ സാധിച്ചുവെന്ന് റെജി ലൂക്കോസ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വികസന നയങ്ങളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്നും ഇനി മുതൽ പാർട്ടിക്കായി സജീവമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു. ബിജെപിയെ എപ്പോഴും വർഗീയവാദികൾ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന സിപിഎം, കഴിഞ്ഞ കുറച്ചു കാലമായി സ്വന്തം നിലപാടുകളിൽ വർഗീയത കലർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിന് ആവശ്യമുള്ളത് അധഃപതിക്കുന്ന രാഷ്ട്രീയമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധസദനമാകുമെന്നും പിണറായി വിജയനെതിരെ ഒളിയമ്പെയ്യാനും റെജി ലൂക്കോസ് മറന്നില്ല.
റെജി ലൂക്കോസിനെപ്പോലൊരു ഇടത് സഹയാത്രികൻ ബിജെപിയിൽ എത്തിയത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇത്തരം മാറ്റങ്ങൾ ഇടതുപക്ഷത്തിന് ക്ഷീണമാകുമോ എന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്വീകരണം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
