ലീഗ്, എ.പി അധ്യക്ഷന്മാര് ഒന്നിച്ച് മര്‍കസില്‍; 40 കൊല്ലത്തിനിടെ ആദ്യം, ലീഗിന്റെ രാഷ്ട്രീയ നീക്കത്തില്‍ ഞെട്ടി സി.പി.എം
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ മര്‍ക്കസ് സന്ദര്‍ശനം രാഷ്ട്രീയ കേരളത്തിലും ചര്‍ച്ചയാകുന്നു. മലേഷ്യന്‍ പ്രധാനമന്ത്രിയ്ക്ക് സ്വീകരണം നല്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ്, സമസ്ത എ.പി അധ്യക്ഷന്മാര് ഒന്നിച്ച് മര്കസസില് വേദി പങ്കിട്ടതാണ് കൗതുകമാകുന്നത്. കഴിഞ്ഞ 40 കൊല്ലത്തിനിടെ ആദ്യമായിട്ടാണ്

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ മര്‍ക്കസ് സന്ദര്‍ശനം രാഷ്ട്രീയ കേരളത്തിലും ചര്‍ച്ചയാകുന്നു. മലേഷ്യന്‍ പ്രധാനമന്ത്രിയ്ക്ക് സ്വീകരണം നല്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ്, സമസ്ത എ.പി അധ്യക്ഷന്മാര് ഒന്നിച്ച് മര്കസസില് വേദി പങ്കിട്ടതാണ് കൗതുകമാകുന്നത്. കഴിഞ്ഞ 40 കൊല്ലത്തിനിടെ ആദ്യമായിട്ടാണ് മര്‍ക്കസ് ഇങ്ങനെയൊരു കാഴ്ച്ചക്ക് വേദിയായത്.
കാരന്തൂര്‍ മര്‍കസിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനും ഭാര്യയ്ക്കും ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രഥമ ‘എക്സലന്‍സ് അവാര്‍ഡ്’ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് ചടങ്ങില്‍ അദ്ദേഹത്തിന് സമ്മാനിച്ചു. അന്‍വര്‍ ഇബ്രാഹിമിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോഴിക്കോടും കാരന്തൂരിലും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇ.കെ-എ.പി പിളര്‍പ്പിന് ശേഷം ആദ്യമായാണ് സമസ്തയുടെയും ലീഗിന്റെയും പ്രധാന നേതാക്കള്‍ മര്‍ക്കസില്‍ ഒന്നിക്കുന്നത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും മര്കസിലെത്തുകയായിരുന്നു. മര്‍കസ് ഡയറക്ടറും എസ്വൈഎസ് സംസ്ഥാന പ്രസിഡന്റുമായ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിലാണ് വിശിഷ്ടാതിഥികളെ സ്വീകരിച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും മാത്രമാണ് സംസാരിച്ചത്.
സ്ത്രീ വിരുദ്ധത ആരോപിച്ച ഏപി വിഭാഗത്തിനെതിരെ സി.പി.എമ്മിന്റെ രാഷ്ട്രീയ കടന്നാക്രമണങ്ങളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ ഒത്തുചേരല്‍ എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. പരമ്പരാഗത രാഷ്ട്രീയ-സംഘടന ഭിന്നതകള്‍ മറികടന്ന് സമസ്തയുടെയും ലീഗിന്റെയും പ്രമുഖ നേതാക്കള്‍ ഒന്നിച്ച് കാന്തപുരം വേദിയിലെത്തിയത് സി.പി.എമ്മിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മുന്നണി രാഷ്ട്രീയത്തിലും കേരളത്തിലെ സമുദായ സമവായങ്ങളിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ് ലീഗിന്റെ ഈ നീക്കം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
