Skip to content
Kerala

കുഞ്ഞാലിക്കുട്ടി മുതല്‍ അബ്ദുല്‍ ഗഫൂര്‍ വരെ, ലീഗ് മന്ത്രിപ്പട്ടിക പുറത്ത്

മുസ്ലിം ലീഗിന് പുതിയ മന്ത്രിസഭയില്‍ അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തീരുമാനമായി. മന്ത്രിമാരാകേണ്ട അഞ്ച് നേതാക്കളുടെ പട്ടിക ലീഗ് നേതൃത്വം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍, പുതുമുഖമായ അബ്ദുല്‍ ഗഫൂര്‍

N

News Desk

Published on: 17 May 2026, 2:01 pm

കുഞ്ഞാലിക്കുട്ടി മുതല്‍ അബ്ദുല്‍ ഗഫൂര്‍ വരെ, ലീഗ് മന്ത്രിപ്പട്ടിക പുറത്ത്

മുസ്ലിം ലീഗിന് പുതിയ മന്ത്രിസഭയില്‍ അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തീരുമാനമായി. മന്ത്രിമാരാകേണ്ട അഞ്ച് നേതാക്കളുടെ പട്ടിക ലീഗ് നേതൃത്വം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍, പുതുമുഖമായ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ലീഗ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

ലീഗിലെ മുതിര്‍ന്ന നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടി മുന്‍പത്തെപ്പോലെ തന്നെ വ്യവസായം, ഐ.ടി എന്നീ സുപ്രധാന വകുപ്പുകള്‍ ഏറ്റെടുക്കാനാണ് സാധ്യത. ലീഗിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മുതിര്‍ന്ന നേതാവായ പി.കെ. ബഷീറിന് നല്‍കിയേക്കും. തദ്ദേശ സ്വയംഭരണ വകുപ്പാണ് ലീഗിന്റെ കൈവശമുള്ള മറ്റൊരു പ്രധാന വകുപ്പ്. ഇത് കെ.എം. ഷാജിക്ക് നല്‍കാനാണ് നിലവില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ക്ക് സാധ്യതയുള്ള വിദ്യാഭ്യാസ വകുപ്പ് സൗമ്യനും പക്വമതിയുമായ എന്‍. ഷംസുദ്ദീനെ ഏല്‍പ്പിക്കാനാണ് ലീഗ് ആലോചിക്കുന്നത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കാന്‍ ലീഗ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ വകുപ്പായിരിക്കും ലീഗിന് ലഭിക്കുക. ഉന്നത വിദ്യാഭ്യാസത്തിന് പകരം ഫിഷറീസ് വകുപ്പ് ലീഗ് ഏറ്റെടുത്തേക്കും. തീരദേശത്തു നിന്നുള്ള എം.എ.ല്‍.എ എന്ന നിലയില്‍ ഫിഷറീസ് വകുപ്പോ അല്ലെങ്കില്‍ നഗരാസൂത്രണ വകുപ്പോ പുതുമുഖമായ അബ്ദുല്‍ ഗഫൂറിന് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Stories