Skip to content
Kerala

പ്രചാരണത്തിലും വിജയാഘോഷങ്ങളിലും അനുചിത രീതികളുണ്ടായി, ചില സ്ഥാനാർഥികള്‍ പ്രസിഡണ്ടാകുമെന്ന് പ്രചരിപ്പിച്ചു; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ നേതൃയോഗത്തില്‍ ഗൗരവ ചർച്ചകള്‍

പ്രചാരണത്തിലും വിജയാഘോഷങ്ങളിലും അനുചിത രീതികളുണ്ടായി, ചില സ്ഥാനാർഥികള്‍ പ്രസിഡണ്ടാകുമെന്ന് പ്രചരിപ്പിച്ചു, വാർഡ് മെംബർമാരെ പാർട്ടി ഓഡിറ്റ് ചെയ്യും: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ നേതൃയോഗത്തില്‍ ഗൗരവ ചർച്ചകള്‍ നിഹാല്‍ സാഗർ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം തൂത്തുവാരിയ ശേഷം നടന്ന മുസ്ലിം ലീഗ് ജില്ലാ നേതൃ

N

News Desk

Published on: 17 Dec 2025, 7:57 pm

പ്രചാരണത്തിലും വിജയാഘോഷങ്ങളിലും അനുചിത രീതികളുണ്ടായി, ചില സ്ഥാനാർഥികള്‍ പ്രസിഡണ്ടാകുമെന്ന് പ്രചരിപ്പിച്ചു; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ നേതൃയോഗത്തില്‍ ഗൗരവ ചർച്ചകള്‍

പ്രചാരണത്തിലും വിജയാഘോഷങ്ങളിലും അനുചിത രീതികളുണ്ടായി, ചില സ്ഥാനാർഥികള്‍ പ്രസിഡണ്ടാകുമെന്ന് പ്രചരിപ്പിച്ചു, വാർഡ് മെംബർമാരെ പാർട്ടി ഓഡിറ്റ് ചെയ്യും: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ നേതൃയോഗത്തില്‍ ഗൗരവ ചർച്ചകള്‍

നിഹാല്‍ സാഗർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം തൂത്തുവാരിയ ശേഷം നടന്ന മുസ്ലിം ലീഗ് ജില്ലാ നേതൃയോഗത്തില്‍ നടന്നത് ഗൗരവ ചർച്ചകള്‍ . തെരഞ്ഞെടുപ്പു പ്രചാരണത്തിലും വിജയാഘോഷത്തിലും വിശ്വാസപരമായ മൂല്യങ്ങള്‍ കൈവിട്ട സമീപനം പാർട്ടി പ്രവർത്തകരില്‍ നിന്നും സ്ഥാനാർഥികളില്‍ നിന്നും ഉണ്ടായെന്ന് യോഗം വിലയിരുത്തി.

രാഷ്ട്രീയ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്നത് പോലെ വിശ്വാസപരമായ മൂല്യങ്ങളും ഉയർത്തിപ്പിടിക്കണമെന്ന് അബ്ബാസലി തങ്ങള്‍ പറഞ്ഞു. ആഘോഷങ്ങളില്‍ മിതത്വം വേണം. അതിരുവിട്ട ആഹ്ളാദ പ്രകടനങ്ങള്‍ പാടില്ലെന്നും അബ്ബാസലി തങ്ങള്‍ പറഞ്ഞു.

ലീഗ് ഒരു സാമുദായിക പാർട്ടിയാണ്. മത ചിഹ്നങ്ങളെയും വിശ്വാസപരമായ നിലപാടുകളും തള്ളിക്കളയാനാവില്ല. ആണും പെണ്ണും ചേർന്ന് പാട്ടിനൊത്ത് പൊതുനിരത്തില്‍ തുള്ളുന്നത് തരംതാഴ്ന്ന പരിപാടിയാണ്. ഇത്തരം രീതികളെ പാർടി നിയന്ത്രിക്കണമെന്ന് ഒരു പ്രതിനിധി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അനഭിലഷണീയമായ ചില രീതികള്‍ കണ്ടെന്ന വിമർശനം നേതൃത്വം നടത്തി. ചില വനിതാ സ്ഥാനാർഥികള്‍ ഔചിത്യമില്ലാതെ സ്വന്തം ഫോട്ടോകള്‍ പ്രചാരണത്തിന് ഉപയോഗിച്ചു. ധാർമിക മര്യാദ വിട്ടുള്ള ഇത്തരം നിരവധി സംഭവങ്ങളുണ്ടായി . പെണ്‍കുട്ടികള്‍ രാഷ്ട്രീയമാണ് പറയേണ്ടത്. സെലിബ്രിറ്റി സ്വഭാവവും വ്യക്തി സൗന്ദര്യവും പ്രചാരണ ഉപാധിയാക്കരുതെന്നും നേതാക്കള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഒരു വനിതാ സ്ഥാനാർഥി മങ്കട ബ്ലോക് പ്രസിഡണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയതായി നിയോജക മണ്ഡലം പ്രസിഡണ്ട് പരാതി ഉന്നയിച്ചു. പാർട്ടിയുടേയോ നോതാക്കളുടെയോ അറിവില്ലാതെ ഇത്തരം പ്രചാരണവും പ്രഖ്യാപനങ്ങളും നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പാർട്ടി ഘടകങ്ങള്‍ ഓഡിറ്റ് ചെയ്യണമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. മെംബർമാരുടെ പ്രവർത്തനങ്ങളെ കുറിച്ച് പാർട്ടി കമ്മിറ്റികള്‍ നിരന്തരം പരിശോധന നടത്തണം. പാർട്ടിയാണ് ജയിപ്പിച്ചത് എന്ന ബോധം മെംബർമാർക്ക് വേണം. പാർട്ടിയുടെ വിലയിരുത്തല്‍ പരിശോധിച്ച ശേഷം മാത്രമേ അടുത്ത തവണ സിറ്റിംഗ് മെംബർക്ക് സീറ്റ് അനുവദിക്കൂവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Related Stories