Skip to content
Kerala

ദ എക്കോ ഇംപാക്റ്റ്: വ്യവസായ വകുപ്പ് സ്ഥാപനങ്ങളുടെ തലപ്പത്ത് മാറ്റം വന്നേക്കും, സിപിഎം നോമിനികള്‍ തെറിക്കും!

വ്യവസായ വകുപ്പിന് കീഴിലുള്ള പ്രധാന സ്ഥാപനങ്ങളുടെ തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യതയെന്ന് സൂചന. വ്യവസായ വകുപ്പിൽ സിപിഎം സ്വാധീനം ചൂണ്ടിക്കാട്ടി ദ എക്കോ വാർത്ത പുറത്ത് വന്നതിന് പിന്നാലെ കിൻഫ്ര ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ചുമതലകളിൽ മാറ്റങ്ങൾ വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്

N

News Desk

Published on: 12 Sept 2026, 5:14 pm

ദ എക്കോ ഇംപാക്റ്റ്: വ്യവസായ വകുപ്പ് സ്ഥാപനങ്ങളുടെ തലപ്പത്ത് മാറ്റം വന്നേക്കും, സിപിഎം നോമിനികള്‍ തെറിക്കും!

വ്യവസായ വകുപ്പിന് കീഴിലുള്ള പ്രധാന സ്ഥാപനങ്ങളുടെ തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യതയെന്ന് സൂചന. വ്യവസായ വകുപ്പിൽ സിപിഎം സ്വാധീനം ചൂണ്ടിക്കാട്ടി ദ എക്കോ വാർത്ത പുറത്ത് വന്നതിന് പിന്നാലെ  കിൻഫ്ര ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ചുമതലകളിൽ മാറ്റങ്ങൾ വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ ലീഗ് നേതാവിനെ കിൻഫ്രയിലെ ഏതെങ്കിലും സ്ഥാപനങ്ങളുടെ ചുമതല ഏൽപ്പിച്ചേക്കുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്.

കിൻഫ്രയിലും മറ്റ് ഉപസ്ഥാപനങ്ങളിലും സിപിഎം നേതാക്കളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ വർഷങ്ങളായി പ്രധാന പദവികളിൽ തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്. റിക്രൂട്ട്മെന്റ് ബോർഡ് വഴിയല്ലാതെ നിയമിതരായ ഒട്ടേറെ എംഡിമാർ വ്യവസായ വകുപ്പിന് കീഴിൽ മുൻപ് പ്രവർത്തിച്ചിരുന്നു. ഇവർ കാലാവധി കഴിഞ്ഞു വിരമിച്ചിട്ടും, ചിലർ ഇപ്പോഴും ഉന്നത പദവികളിൽ തന്നെ തുടരുന്നുണ്ടെന്ന ഗുരുതരമായ ആരോപണങ്ങളും ഇതിനിടയിൽ ഉയർന്നിരുന്നു.

വകുപ്പിലെ ഇത്തരം അനധികൃത നിയമനങ്ങളും ചിലരുടെ തുടർച്ചയായുള്ള ആധിപത്യവുമാണ് ഭരണതലത്തിൽ വലിയ ചർച്ചയാകുന്നത്. തുടർച്ചയായി ഉയർന്നുവന്ന ഈ രാഷ്ട്രീയ സമ്മർദ്ദങ്ങളും ആക്ഷേപങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് ഇപ്പോൾ സ്ഥാപനങ്ങളുടെ തലപ്പത്ത് മാറ്റങ്ങൾ വരുത്താൻ ആലോചിക്കുന്നത്. വരും ദിവസങ്ങളിൽ വകുപ്പിൽ പ്രകടമായ ഭരണപരമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Related Stories