ആന്റോ അഗസ്റ്റിനെ പിന്തുണച്ച് നേതൃത്വം; KUWJക്കുള്ളില് കലാപം
റിപ്പോര്‍ട്ടറില്‍ പോലീസ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ഉടമ ആന്റോ അഗസ്റ്റിന് പിന്തുണയുമായെത്തിയ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ നേതാക്കള്‍ക്കെതിരെ വിര്‍ശനം. കെയുഡബ്യുജെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ വന്‍ വാഗ്വാദങ്ങളും ഭിന്നതയും രൂപപ്പെട്ടിരിക്കുന്നത്. വിവാദ വ്യവസായിയും റിപ്പോര്‍ട്ടര്‍ ടി.വി ഉടമയ

റിപ്പോര്‍ട്ടറില്‍ പോലീസ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ഉടമ ആന്റോ അഗസ്റ്റിന് പിന്തുണയുമായെത്തിയ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ നേതാക്കള്‍ക്കെതിരെ വിര്‍ശനം. കെയുഡബ്യുജെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ വന്‍ വാഗ്വാദങ്ങളും ഭിന്നതയും രൂപപ്പെട്ടിരിക്കുന്നത്.

വിവാദ വ്യവസായിയും റിപ്പോര്‍ട്ടര്‍ ടി.വി ഉടമയുമായ ആന്റോ അഗസ്റ്റിനെ അനുകൂലിച്ച് പത്രപ്രവര്‍ത്തക യൂണിയന് നേതാക്കള്‍ രംഗത്തെത്തിയതും മാര്‍ച്ച് സംഘടിപ്പിച്ചതുമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടി.വി ആസ്ഥാനത്ത് പോലീസ് പരിശോധന നടത്തിയതിനെ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍, ഇത് മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരിലുള്ള തട്ടിപ്പുകളെ വെള്ളപൂശാനുള്ള ശ്രമമാണെന്ന് മറുവിഭാഗം തുറന്നടിച്ചു. മാധ്യമപ്രവര്‍ത്തകരുടെ മറവില്‍ വന്‍തോതില്‍ തട്ടിപ്പുകള്‍ നടത്തിയിട്ട് അന്വേഷണം വരുമ്പോള്‍ മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന് കരഞ്ഞിട്ട് കാര്യമില്ലെന്ന് യൂണിയന് ഗ്രൂപ്പുകളില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നു.
മറ്റൊരു മാധ്യമ സ്ഥാപനത്തിന്റെ പേരില്‍ റെയ്ഡ് നടക്കുമ്പോള്‍ അതിനെ പിന്തുണയ്ക്കുകയും എന്നാല്‍ തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന മാധ്യമ മുതലാളിമാരെ സംരക്ഷിക്കാന്‍ ചിലര്‍ യൂണിയന് വേദികളെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാണ് പ്രധാന ആക്ഷേപം. സ്വന്തം ജോലി ചെയ്യുകയല്ലാതെ മാധ്യമ മുതലാളിമാരുടെ കൊള്ളരുതായ്മകള്‍ക്ക് കവചം തീര്‍ക്കുന്ന അവിഹിത കൂട്ടുകെട്ടുകള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ വലിയ തോതില്‍ എതിര്‍പ്പുകള്‍ ശക്തമായിരിക്കുകയാണ്.

യൂണിയന് നേതൃത്വത്തിന്റെ ഇത്തരം ഏകപക്ഷീയമായ നിലപാടുകളും വിവാദവ്യക്തികളെ വെള്ളപൂശാനുള്ള നീക്കങ്ങളും സംഘടനയ്ക്കുള്ളില്‍ കടുത്ത ആശയക്കുഴപ്പത്തിനും ചേരിതിരിവിനും വഴിവെച്ചിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ അംഗങ്ങള്‍ തന്നെ ഗ്രൂപ്പുകളില്‍ പരസ്യമായി രംഗത്തുവന്നത് KUWJ ചരിത്രത്തിലെ തന്നെ വലിയ ആഭ്യന്തര പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
