Skip to content
Kerala

മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും, 75 സീറ്റുകള്‍ നേടും; എൻ.എസ്. മാധവന്റെ പ്രവചനം

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഏപ്രിൽ 29-ന് വരാനിരിക്കെ, എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് പ്രമുഖ എഴുത്തുകാരൻ എൻ.എസ്. മാധവൻ. എൽഡിഎഫ് 75 സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്നും യുഡിഎഫിന് 65 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നുമാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. ഈ തെര

N

News Desk

Published on: 28 Apr 2026, 11:27 am

മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും, 75 സീറ്റുകള്‍ നേടും; എൻ.എസ്. മാധവന്റെ പ്രവചനം

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഏപ്രിൽ 29-ന് വരാനിരിക്കെ, എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് പ്രമുഖ എഴുത്തുകാരൻ എൻ.എസ്. മാധവൻ. എൽഡിഎഫ് 75 സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്നും യുഡിഎഫിന് 65 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നുമാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. ഈ തെരഞ്ഞെടുപ്പിലും ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ലെന്നും അദ്ദേഹം എക്‌സിലൂടെ പുറത്തുവിട്ട പ്രവചനത്തിൽ വ്യക്തമാക്കുന്നു.

ജില്ല തിരിച്ചുള്ള കണക്കുകളിൽ, മലപ്പുറവും എറണാകുളവും വയനാടും യുഡിഎഫിന്റെ ഉറച്ച കോട്ടകളായി തുടരുമെന്ന് മാധവൻ വിലയിരുത്തുന്നു. മലപ്പുറത്ത് 15 സീറ്റും എറണാകുളത്ത് 11 സീറ്റും വയനാട്ടിൽ മുഴുവൻ സീറ്റുകളും (3) യുഡിഎഫ് നേടുമെന്നാണ് പ്രവചനം. എന്നാൽ കണ്ണൂർ (8), പാലക്കാട് (9), തൃശൂർ (11) തുടങ്ങിയ ജില്ലകളിൽ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുമെന്നും യുഡിഎഫിനെ ബഹുദൂരം പിന്നിലാക്കുമെന്നും അദ്ദേഹം കണക്കുകൾ നിരത്തി വ്യക്തമാക്കുന്നു.

തെക്കൻ കേരളത്തിൽ തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും എൽഡിഎഫിന് വലിയ ആധിപത്യമാണ് പ്രവചിക്കപ്പെടുന്നത്. തിരുവനന്തപുരത്ത് 12 സീറ്റും കൊല്ലത്ത് 7 സീറ്റും ഇടതുമുന്നണി നേടുമെന്ന് അദ്ദേഹം കരുതുന്നു. അതേസമയം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ ഇരുമുന്നണികളും തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടന്നതെന്നും നേരിയ വ്യത്യാസത്തിൽ മാത്രമേ ഇവിടെ സീറ്റ് നിലകൾ നിശ്ചയിക്കപ്പെടൂ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പൂർത്തിയായ ശേഷം എക്‌സിറ്റ് പോളുകൾ വരാനിരിക്കെയാണ് മാധവൻ തന്റെ നിഗമനങ്ങൾ പങ്കുവെച്ചത്. വോട്ടെടുപ്പിന് മുൻപ് നടത്തിയ പ്രവചനത്തിലും എൽഡിഎഫിന് 75 സീറ്റുകളാണ് അദ്ദേഹം നൽകിയിരുന്നത്. തന്റെ പ്രവചനത്തിൽ മൂന്ന് സീറ്റുകൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറാനുള്ള സാധ്യതയുണ്ടെന്നും (Margin of error) അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനം എക്സിറ്റ് പോൾ ഫലങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കെ മാധവന്റെ പ്രവചനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Related Stories