Skip to content
Kerala

‘എൽഡിഎഫ് ഭരിക്കുമ്പോൾ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു’ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: ഹിജാബ് നിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. എറണാകുളത്തെ പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തെയാണ് അദ്ദേ

N

News Desk

Published on: 18 Oct 2025, 1:40 pm

‘എൽഡിഎഫ് ഭരിക്കുമ്പോൾ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു’  വിദ്യാഭ്യാസ മന്ത്രിക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: ഹിജാബ് നിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. എറണാകുളത്തെ പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തെയാണ് അദ്ദേഹം വിമർശിച്ചത്. “മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന നല്ലതാണ്, എന്നിട്ട് എന്തുണ്ടായി? എൽഡിഎഫ് ഭരിക്കുമ്പോൾ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു എന്ന വസ്തുത അവശേഷിക്കുന്നു,” കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പള്ളുരുത്തിയിലെ സംഭവം അസഹിഷ്ണുതയുടെ വ്യക്തമായ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കേരളത്തിന് അപമാനകരമാണ്. ഇത്തരം വിഷയങ്ങളിൽ മുഖ്യധാരാ പാർട്ടികൾ ഉടൻ ഇടപെടേണ്ടതുണ്ട്. വിഷയം വഷളാക്കാൻ ‘ക്ഷുദ്രശക്തികൾ’ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ലീഗ് ഇടപെടാൻ വൈകിയിട്ടില്ലെന്നും സമയബന്ധിതമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതിനെതിരെ സർക്കാർ ശക്തമായി നിലകൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories