പറവൂരില്‍ എല്‍ഡിഎഫ് വിമത സ്ഥാനാര്‍ത്ഥിയ്ക്ക് കുത്തേറ്റു
എറണാകുളം പറവൂരിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് കുത്തേറ്റു. ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിലെ സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് അക്രമി കുത്തി പരിക്കേൽപ്പിച്ചത്. എൽഡിഎഫ് വിമത സ്ഥാനാർഥിയായാണ് ഫസൽ ഇവിടെ മത്സരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കര സ്വദേശി മനോജ് വലിയപുരക്കലിനെ

എറണാകുളം പറവൂരിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് കുത്തേറ്റു. ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിലെ സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് അക്രമി കുത്തി പരിക്കേൽപ്പിച്ചത്. എൽഡിഎഫ് വിമത സ്ഥാനാർഥിയായാണ് ഫസൽ ഇവിടെ മത്സരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കര സ്വദേശി മനോജ് വലിയപുരക്കലിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
മൂന്നാറിൽ സ്ഥാനാർഥിയെ കാട്ടാന ഓടിച്ചു
അതെസമയം മൂന്നാറിൽ പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുഡിഎഫ് സ്ഥാനാർഥിയുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായി. യുഡിഎഫ് സ്ഥാനാർഥി സി. നെൽസൺ സഞ്ചരിച്ച ജീപ്പിന് നേരെയാണ് ഒറ്റക്കൊമ്പൻ പാഞ്ഞടുത്തത്.
ഇന്നലെ രാത്രി നല്ലതണ്ണി കല്ലാറിലായിരുന്നു സംഭവം. അരക്കിലോമീറ്ററോളം ദൂരം ആന വാഹനത്തെ പിന്തുടർന്നു. സ്ഥാനാർഥിയും ഒപ്പമുണ്ടായിരുന്നവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
