Skip to content
Kerala

മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടും സ്ഥാനാര്‍ത്ഥിയാക്കി, പാര്‍ട്ടിയോട് ഇടഞ്ഞ് വി .അബ്ദുറഹ്മാന്‍, വീട്ടില്‍ തന്നെ തുടരുന്നു

താനൂര്‍ : താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. അബ്ദുറഹ്മാന്‍ പാര്‍ട്ടിയോട് ഇടഞ്ഞ് പ്രചാരണത്തിന് ഇറങ്ങാതെ വീട്ടില്‍ തന്നെ തുടരുന്നു. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ കടുത്ത അമര്‍ഷത്തിലാണ് അബ്ദ

N

News Desk

Published on: 16 Mar 2026, 9:08 pm

മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടും സ്ഥാനാര്‍ത്ഥിയാക്കി, പാര്‍ട്ടിയോട് ഇടഞ്ഞ് വി .അബ്ദുറഹ്മാന്‍, വീട്ടില്‍ തന്നെ തുടരുന്നു

താനൂര്‍ : താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. അബ്ദുറഹ്മാന്‍ പാര്‍ട്ടിയോട് ഇടഞ്ഞ് പ്രചാരണത്തിന് ഇറങ്ങാതെ വീട്ടില്‍ തന്നെ തുടരുന്നു. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ കടുത്ത അമര്‍ഷത്തിലാണ് അബ്ദുറഹ്മാന്‍.

എല്ലാ സ്ഥാനാര്‍ത്ഥികളും റോഡ് ഷോ നടത്തി പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോള്‍ അബ്ദുറഹ്മാന്‍ താനൂരിലെ വീട്ടില്‍ തുടരുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുമായോ നേതാക്കളുമായോ സംസാരിക്കാന്‍ പോലും അബ്ദുറഹ്മാന്‍ തയ്യാറാവുന്നില്ല.

ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ അബ്ദുറഹ്മാനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും അവര്‍ക്ക് ലഭിച്ചത്.

എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് എംഎല്‍എയും മന്ത്രിയുമായ തന്നോട് പാര്‍ട്ടി വിവേചനം കാണിച്ചുവെന്ന തോന്നല്‍ അബ്ദുറഹ്മാനുണ്ട്. ഇതിലുള്ള ശക്തമായ പ്രതിഷേധം കൊണ്ടാണ് മത്സരിക്കുന്നില്ലെന്ന് അബ്ദുറഹ്മാന്‍ പാര്‍ട്ടിയെ അറിയിച്ചത്. എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ മുഖ്യമന്ത്രിയോ സിപിഎം നേതൃത്വമോ തയ്യാറായില്ല. അബ്ദുറഹ്മാന്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതോടെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെടുമെന്നാണ് സൂചന. അതേസമയം താനൂരിലെ സിപിഎം നേതൃത്വം എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ്.

Related Stories