സ്വർണവിലയിൽ വൻ ഇടിവ്; കേരളത്തിൽ പവന് 2200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഒറ്റയടിക്ക് 2200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 11,200 രൂപയായി താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് 275 രൂപ കുറഞ്ഞ് 14,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഒറ്റയടിക്ക് 2200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 11,200 രൂപയായി താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് 275 രൂപ കുറഞ്ഞ് 14,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണവ്യാപാരം നടക്കുന്നത്.
കേരളത്തിന് പുറമെ രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ വലിയ ഇടിവ് പ്രകടമായിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ഔൺസിന് 148 ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ വില 4,328.6 ഡോളറായി കുറഞ്ഞു. ഒറ്റദിവസം കൊണ്ട് ഏകദേശം 3.32 ശതമാനത്തിന്റെ വലിയ നഷ്ടമാണ് ആഗോള വിപണിയിൽ സ്വർണത്തിനുണ്ടായത്. യുഎസിലെ പുതിയ സാമ്പത്തിക റിപ്പോർട്ടുകളാണ് ആഗോളതലത്തിൽ വില കുറയാൻ പ്രധാന കാരണമായത്.
യുഎസിലെ പുതിയ തൊഴിൽ കണക്കുകളാണ് വിപണിയെ വലിയ രീതിയിൽ സ്വാധീനിച്ചത്. മെയ് മാസത്തിൽ യുഎസിൽ 1.72 ലക്ഷം പേർക്ക് പുതുതായി തൊഴിൽ ലഭിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. പരമാവധി 80,000 പേർക്ക് മാത്രം തൊഴിൽ ലഭിക്കുമെന്ന പ്രവചനങ്ങൾ നിലനിൽക്കെയാണ് ഈ അപ്രതീക്ഷിത കുതിപ്പ്. തൊഴിൽ രംഗം ശക്തമായതോടെ യുഎസ് ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതകൾ മങ്ങുകയും പലിശ ഉയർന്ന നിരക്കിൽ തന്നെ തുടരുമെന്ന സൂചനകൾ പുറത്തുവരികയും ചെയ്തു. ഇതാണ് സ്വർണത്തിൽ നിന്നുള്ള നിക്ഷേപം പിൻവലിക്കാൻ കാരണമായത്.
ഫെഡറൽ റിസർവ് പലിശ കുറയ്ക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആഗോളതലത്തിൽ ഡോളർ ഇൻഡക്സ് 0.6 ശതമാനം ഉയർന്നു. ഡോളർ കരുത്താർജ്ജിച്ചതോടെ സ്വർണത്തോടൊപ്പം പ്ലാറ്റിനം, പല്ലേഡിയം എന്നിവയുടെ വിലയും ഇടിഞ്ഞു. അതേസമയം, യുഎസും ഇറാനും തമ്മിൽ സമാധാന കരാറുണ്ടാകുമെന്ന പ്രതീക്ഷകൾ ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില രണ്ട് ശതമാനം നഷ്ടത്തോടെ 93 ഡോളറിലേക്കും, വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 2.50 ശതമാനം നഷ്ടത്തോടെ 90.54 ഡോളറിലേക്കും താഴ്ന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
