സംസ്ഥാനത്ത് അതിശക്തമായ മഴ: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ; മൂന്ന് മരണം, എട്ട് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായി തുടരുന്നു. കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ദുരന്തങ്ങളിൽ ഇതുവരെ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. ഇടുക്കി തൊടുപുഴ കുടയത്തൂരിൽ സുമതി, വാഗമൺ വൈക്കം സ്വദേശി പ്രഭാകരൻ നായർ, പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ജോസഫിൻ മാണി എന്നിവരാ

സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായി തുടരുന്നു. കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ദുരന്തങ്ങളിൽ ഇതുവരെ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. ഇടുക്കി തൊടുപുഴ കുടയത്തൂരിൽ സുമതി, വാഗമൺ വൈക്കം സ്വദേശി പ്രഭാകരൻ നായർ, പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ജോസഫിൻ മാണി എന്നിവരാണ് മരിച്ചത്. മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയിലെ ലോ റേഞ്ച് മേഖലകളിൽ ഇന്നലെ വൈകിട്ടോടെ ആരംഭിച്ച അതിതീവ്ര മഴയെ തുടർന്ന് തൊടുപുഴ കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടലുണ്ടായി. അപകടത്തിൽ മഷിക്കല്ലേൽ രവിയുടെ വീട് പൂർണമായും മണ്ണിനടിയിലായി. വീടിനുള്ളിൽ കുടുങ്ങിയ രവിയെയും മകൻ രതീഷിനെയും രക്ഷപ്പെടുത്തിയെങ്കിലും രവിയുടെ ഭാര്യ സുമതി മരണപ്പെട്ടു. മുട്ടം ചൊള്ളാവയൽ, നെല്ലാപ്പാറ, ഏലപ്പാറ എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറി ജനങ്ങൾ ഒറ്റപ്പെട്ടു. സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയുടെ മലയോര മേഖലകളിലും പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകുകയാണ്. കൂട്ടിക്കൽ, കൊക്കയാർ, മൂന്നിലവ് എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീടിനു മുകളിലേക്ക് കല്ലും മണ്ണും പതിച്ച് കുടുംബം ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. വാഗമൺ കോലാഹലമേട്ടിലും മണ്ണിടിച്ചിലിൽ ആൾ അപായം സംശയിക്കുന്നു. പ്രദേശത്തെ പല പ്രമുഖ റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ദുരിതബാധിതർക്കായി നിരവധി അടിയന്തര ആശ്വാസ ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്.
അടിമാലി മേഖലയിൽ ദേവിയാർ പുഴ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മഴയോടൊപ്പം നദികളിലെ ജലനിരപ്പ് ഉയരുന്നതും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ, ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ കർശന നിർദേശം നൽകി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
