Skip to content
Kerala

ബിത്ര ദ്വീപ് പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ ലക്ഷദ്വീപ് ഭരണകൂടം; ദ്വീപിലും കേരളത്തിലും പ്രതിഷേധം ശക്തം

കൊച്ചി/കവരത്തി: ലക്ഷദ്വീപിലെ ബിത്ര ദ്വീപ് പൂര്‍ണ്ണമായും ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ദ്വീപിലും പുറത്തും പ്രതിഷേധം ശക്തമാകുന്നു. ദേശീയ സുരക്ഷയുടെ പേരില്‍, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ, തന്ത്രപ്രധാന ഏജന്‍സികള്‍ക്ക് കൈമാറാനാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് ഭരണകൂടത്തിന്റെ

N

News Desk

Published on: 19 Jul 2025, 11:25 am

ബിത്ര ദ്വീപ് പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ ലക്ഷദ്വീപ് ഭരണകൂടം; ദ്വീപിലും കേരളത്തിലും പ്രതിഷേധം ശക്തം

കൊച്ചി/കവരത്തി: ലക്ഷദ്വീപിലെ ബിത്ര ദ്വീപ് പൂര്‍ണ്ണമായും ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ദ്വീപിലും പുറത്തും പ്രതിഷേധം ശക്തമാകുന്നു. ദേശീയ സുരക്ഷയുടെ പേരില്‍, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ, തന്ത്രപ്രധാന ഏജന്‍സികള്‍ക്ക് കൈമാറാനാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

എന്നാല്‍, സാധാരണക്കാരായ ജനങ്ങളെ കുടിയിറക്കുന്ന ഈ നീക്കത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തി. ലക്ഷദ്വീപില്‍ നിന്നും പുറത്തിറങ്ങുന്ന ആദ്യ വാര്‍ത്ത വെബ് സൈറ്റായ ദീപ് മലയാളിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭരണകൂടത്തിന്റെ നീക്കം

ലക്ഷദ്വീപ് കളക്ടര്‍ (എല്‍.എ) ശിവം ചന്ദ്ര പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച്, ബിത്ര ദ്വീപിലെ മുഴുവന്‍ ഭൂമിയും ഉള്‍പ്പെടെ ഏകദേശം 91,700 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നടപടികള്‍. ഇതിന്റെ ഭാഗമായി സാമൂഹികാഘാത പഠനം നടത്തുമെന്നും, എന്നാല്‍ ഭൂവുടമകളുടെയോ ഗ്രാമസഭയുടെയോ അനുമതി ഇതിന് നിര്‍ബന്ധമില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ദ്വീപിന്റെ തന്ത്രപരമായ സ്ഥാനവും ദേശീയ സുരക്ഷാ പ്രാധാന്യവുമാണ് ഈ നീക്കത്തിന് കാരണമായി ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്.

ദ്വീപില്‍ ശക്തമായ പ്രതിഷേധം ഉയരുന്നു

ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ലക്ഷദ്വീപിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍.സി.പി(എസ്.പി)യും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. ബിത്രയിലെ ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദ്, എന്‍.സി.പി(എസ്.പി) സംസ്ഥാന അധ്യക്ഷന്‍ കോയ അറഫാ മിറാജ് എന്നിവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തമായ പ്രതികരണം നടത്തി. ഭൂവുടമകള്‍ ആരും സമ്മതപത്രത്തില്‍ ഒപ്പുവെക്കരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. നിയമപരമായും രാഷ്ട്രീയമായും ഈ വിഷയത്തില്‍ ശക്തമായി ഇടപെടാനാണ് പാര്‍ട്ടികളുടെ തീരുമാനം.

കൊച്ചിയിലും പ്രതിഷേധം

ഭൂമി ഏറ്റെടുക്കല്‍ നീക്കത്തിനെതിരെ ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എല്‍.എസ്.എ) കൊച്ചിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം കൊളംബോ ജംഗ്ഷനില്‍ നടന്ന പ്രതിഷേധം എല്‍.എസ്.എ കേന്ദ്ര കമ്മിറ്റി അധ്യക്ഷന്‍ മിസ്ബാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബിത്രയിലെ ജനങ്ങളെ കുടിയിറക്കാനുള്ള ശ്രമത്തെ ജീവന്‍ കൊടുത്തും തടയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിഷയത്തില്‍ ലക്ഷദ്വീപ് എം.പി മൗനം പാലിക്കുന്നതിനെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി, സാമൂഹികാഘാത പഠനത്തിന്റെ നോട്ടിഫിക്കേഷന്‍ പകര്‍പ്പും പ്രഫുല്‍ പട്ടേല്‍, ഹംദുള്ള സഈദ് എന്നിവരുടെ ചിത്രങ്ങളും കത്തിച്ചു. എല്‍.എസ്.എയുടെ കേന്ദ്ര, ജില്ലാ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Related Stories