കെയുഡബ്ല്യുജെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സുരേഷ് എടപ്പാളിൻ്റെ നീക്കം; വോട്ടർപട്ടികയിൽ വൻ ക്രമക്കേടെന്ന് ആക്ഷേപം
കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും പ്രക്രിയ അനന്തമായി നീട്ടിക്കൊണ്ടുപോകാനും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ബോധപൂർവമായ ശ്രമം നടത്തുന്നതായി ഗുരുതര ആരോപണം. പ്രസിഡൻ്റ് കെ.പി. റജിയുടെ പൂർണ പിന്തുണയോടെയാണ് ഈ ചട്ടവിരുദ്ധ നീക്കങ്ങൾ അരങ്ങേറുന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ കോവള

കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും പ്രക്രിയ അനന്തമായി നീട്ടിക്കൊണ്ടുപോകാനും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ബോധപൂർവമായ ശ്രമം നടത്തുന്നതായി ഗുരുതര ആരോപണം. പ്രസിഡൻ്റ് കെ.പി. റജിയുടെ പൂർണ പിന്തുണയോടെയാണ് ഈ ചട്ടവിരുദ്ധ നീക്കങ്ങൾ അരങ്ങേറുന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ കോവളം രാധാകൃഷ്ണൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് വൈകിപ്പിച്ച് അധികകാലം പദവിയിൽ തുടരുകയാണ് ഇരുവരുടെയും ലക്ഷ്യമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലും വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലും വെച്ച കുറിപ്പിൽ വ്യക്തമാക്കി.
ഓഗസ്റ്റ് 16-ന് സംസ്ഥാന കമ്മിറ്റി വരണാധികാരിയെ തീരുമാനിച്ചെങ്കിലും 44 ദിവസം പിന്നിട്ടിട്ടും സുരേഷ് എടപ്പാൾ ഒപ്പിട്ട അംഗങ്ങളുടെ വോട്ടർപട്ടിക വരണാധികാരിക്ക് കൈമാറിയിട്ടില്ല. കഴിഞ്ഞ കമ്മിറ്റിയുടെ കാലത്ത് 51 ദിവസത്തിനകം വോട്ടെടുപ്പ് പൂർത്തിയാക്കിയ സ്ഥാനത്താണ് ഇത്തവണ വരണാധികാരിയെ നിശ്ചയിക്കുന്നത് തന്നെ മാസങ്ങളോളം വൈകിപ്പിച്ചത്. വോട്ടർപട്ടിക കൈമാറിയെന്ന പച്ചക്കള്ളം പറഞ്ഞ് സുരേഷ് എടപ്പാൾ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ഇനി വിജ്ഞാപനം വന്നാൽത്തന്നെ നടപടികൾ പൂർത്തിയാക്കാൻ ചുരുങ്ങിയത് ഒരു മാസം വേണം. സംസ്ഥാന സമ്മേളനത്തിന് ആതിഥേയ ജില്ലയ്ക്ക് രണ്ടു മാസം ആവശ്യമായതിനാൽ പുതിയ കമ്മിറ്റി വരുന്നത് അനിശ്ചിതമായി നീളും. അതുവരെ തൽസ്ഥാനത്ത് തുടരാനുള്ള തന്ത്രമാണ് പ്രസിഡൻ്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പയറ്റുന്നത്.
തിരഞ്ഞെടുപ്പ് തീരുമാനിച്ചുകഴിഞ്ഞാൽ പുതിയ അംഗങ്ങളെ ചേർക്കാൻ പാടില്ലെന്ന സംഘടനാ ചട്ടം ലംഘിച്ച്, ഈ അടുത്ത ദിവസങ്ങളിൽപ്പോലും സുരേഷ് എടപ്പാൾ ആളുകളെ കൂട്ടത്തോടെ പട്ടികയിൽ ഉൾപ്പെടുത്തുകയാണ്. വർഷങ്ങൾക്ക് മുമ്പ് സംഘടനയിൽ നിന്ന് പുറത്തുപോയവരെ ജില്ലാ കമ്മിറ്റികളുടെ അനുമതിയോ കുടിശ്ശിക പിഴയോ ഇല്ലാതെ നേരിട്ട് വോട്ടർപട്ടികയിൽ തിരുകിക്കയറ്റുകയാണ്.
ഇതിനെതിരെ സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിൽ ചോദ്യങ്ങൾ ഉയർന്നിട്ടും പ്രസിഡൻ്റ് കെ.പി. റജിയോ ജനറൽ സെക്രട്ടറിയോ മറുപടി നൽകിയിട്ടില്ല. ചോദ്യം ചെയ്യുന്നവരെ സ്വന്തം ഇഷ്ടപ്രകാരം പുറത്താക്കുകയാണ് നേതൃത്വം. ഇന്ത്യൻ ട്രേഡ് യൂണിയൻ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയെ സ്വന്തം താല്പര്യങ്ങൾക്കായി അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും കോവളം രാധാകൃഷ്ണൻ വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
