Skip to content
Kerala

നാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതുവേഗം; സുപ്രധാന ആവശ്യങ്ങളുമായി ഡീന്‍ കുര്യക്കോസ് ഗഡ്കരിയ്ക്ക് മുന്നില്‍!

മധ്യകേരളത്തിലെ മലയോര വികസനക്കുതിപ്പിന് ഊര്‍ജ്ജം പകരാന്‍ നിര്‍ണായക ചുവടുവെപ്പുമായി ഡീന്‍ കുര്യക്കോസ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച, മേഖലയുടെ ദീര്‍ഘകാലമായുള്ള വികസന ആവശ്യങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി. അങ്കമാലി – കുണ്ടന്നൂര്‍ ബൈപ്പാസ് ഉള്‍പ്

N

News Desk

Published on: 1 Aug 2025, 9:50 am

നാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതുവേഗം; സുപ്രധാന ആവശ്യങ്ങളുമായി ഡീന്‍ കുര്യക്കോസ് ഗഡ്കരിയ്ക്ക് മുന്നില്‍!

മധ്യകേരളത്തിലെ മലയോര വികസനക്കുതിപ്പിന് ഊര്‍ജ്ജം പകരാന്‍ നിര്‍ണായക ചുവടുവെപ്പുമായി ഡീന്‍ കുര്യക്കോസ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച, മേഖലയുടെ ദീര്‍ഘകാലമായുള്ള വികസന ആവശ്യങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി.

അങ്കമാലി – കുണ്ടന്നൂര്‍ ബൈപ്പാസ് ഉള്‍പ്പെടെയുള്ള ദേശീയപാതാ വികസന പദ്ധതികള്‍ക്ക് വേഗം കൂട്ടുക, മലയോര ഹൈവേയുടെ നിര്‍മ്മാണത്തിലെ തടസ്സങ്ങള്‍ നീക്കുക, ഗ്രാമീണ റോഡുകളുടെ നവീകരണം ഉറപ്പാക്കുക തുടങ്ങി ജനങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം അദ്ദേഹം കേന്ദ്രമന്ത്രിക്ക് സമര്‍പ്പിച്ചു.

ഓരോ പദ്ധതിയുടെയും പ്രാധാന്യം മന്ത്രിയെ ധരിപ്പിച്ച വിന്‍ കുര്യക്കോസ്, ഫണ്ട് സമയബന്ധിതമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ഡീന്‍ കുര്യാകോസിന്റെ ആശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിയ്ക്കുമെന്നും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നുമുളള മന്ത്രിയുടെ ഉറപ്പ്, നാടിന്റെ വികസന പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കുന്നു. ഈ കൂടിക്കാഴ്ച, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ വിജയകരമായ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.

Related Stories