Skip to content
Kerala

കുന്നംകുളം കസ്റ്റഡി മർദനം: ഒത്തുതീർപ്പാക്കാൻ 20 ലക്ഷം വാഗ്ദാനം ചെയ്തതായി യൂത്ത് കോൺഗ്രസ് നേതാവ്

തൃശൂർ: കുന്നംകുളം പൊലീസ് കസ്റ്റഡി മർദനക്കേസ് ഒത്തുതീർപ്പാക്കാൻ ഉദ്യോഗസ്ഥർ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് വെളിപ്പെടുത്തി. കേസ് പിൻവലിക്കാനായി കോൺഗ്രസ് നേതാവ് വർഗീസിനു മേലും സമ്മർദമുണ്ടായിരുന്നതായി സുജിത്ത് ആരോപിച്ചു. അതേസമയം, കേസിൽ ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്

N

News Desk

Published on: 4 Sept 2025, 11:26 am

കുന്നംകുളം കസ്റ്റഡി മർദനം: ഒത്തുതീർപ്പാക്കാൻ 20 ലക്ഷം വാഗ്ദാനം ചെയ്തതായി യൂത്ത് കോൺഗ്രസ് നേതാവ്

തൃശൂർ: കുന്നംകുളം പൊലീസ് കസ്റ്റഡി മർദനക്കേസ് ഒത്തുതീർപ്പാക്കാൻ ഉദ്യോഗസ്ഥർ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് വെളിപ്പെടുത്തി. കേസ് പിൻവലിക്കാനായി കോൺഗ്രസ് നേതാവ് വർഗീസിനു മേലും സമ്മർദമുണ്ടായിരുന്നതായി സുജിത്ത് ആരോപിച്ചു.

അതേസമയം, കേസിൽ ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ സേതു കെ.സി. നടത്തിയ അന്വേഷണ റിപ്പോർട്ടും പുറത്തുവന്നു. സുജിത്തിനെ പോലീസ് സ്റ്റേഷനിലെത്തിച്ച് മർദിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിൽവെച്ച് ഒറീന ജംഗ്ഷനിൽ ജീപ്പ് നിർത്തി മർദിച്ചെന്ന ആരോപണവും അന്വേഷണ റിപ്പോർട്ട് ശരിവെക്കുന്നുണ്ട്.

സി.സി.ടി.വി. ദൃശ്യങ്ങളിൽ ഉൾപ്പെടാത്ത മറ്റ് രണ്ട് പേരും തന്നെ മർദിച്ചതായി സുജിത്ത് പറഞ്ഞു. എന്നാൽ, നാല് പേർക്കെതിരെ മാത്രമാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.

Related Stories