Skip to content
Kerala

മസൂറിയിൽ ആഡംബര വിവാഹം; ബാല്യകാല സുഹൃത്ത് വൻഷികയെ ജീവിതസഖിയാക്കി കുൽദീപ് യാദവ്

ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനായി. ഉത്തരാഖണ്ഡിലെ മസൂറിയിൽ നടന്ന ആഡംബര ചടങ്ങിൽ തന്റെ ബാല്യകാല സുഹൃത്തായ വൻഷിക ഛദ്ദയെയാണ് കുൽദീപ് ജീവിതസഖിയാക്കിയത്. ക്രിക്കറ്റ് ലോകത്തെ പ്രമുഖരും അടുത്ത ബന്ധുക്കളും പങ്കെടുത്ത ചടങ്ങുകൾ അതീവ രഹസ്യമായാണ് നടന്നതെങ്കിലും പിന്നീട് ചിത്രങ്ങൾ പുറത്തുവന്നു. യു

N

News Desk

Published on: 15 Mar 2026, 3:30 pm

മസൂറിയിൽ ആഡംബര വിവാഹം; ബാല്യകാല സുഹൃത്ത് വൻഷികയെ ജീവിതസഖിയാക്കി കുൽദീപ് യാദവ്

ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനായി. ഉത്തരാഖണ്ഡിലെ മസൂറിയിൽ നടന്ന ആഡംബര ചടങ്ങിൽ തന്റെ ബാല്യകാല സുഹൃത്തായ വൻഷിക ഛദ്ദയെയാണ് കുൽദീപ് ജീവിതസഖിയാക്കിയത്. ക്രിക്കറ്റ് ലോകത്തെ പ്രമുഖരും അടുത്ത ബന്ധുക്കളും പങ്കെടുത്ത ചടങ്ങുകൾ അതീവ രഹസ്യമായാണ് നടന്നതെങ്കിലും പിന്നീട് ചിത്രങ്ങൾ പുറത്തുവന്നു.

യുവേന്ദ്ര ചാഹൽ, സുരേഷ് റെയ്‌ന, തിലക് വർമ്മ, റിങ്കു സിങ് തുടങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കുൽദീപിന്റെ അടുത്ത സുഹൃത്തുക്കളും സഹതാരങ്ങളും വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തിന് മുന്നോടിയായി വെള്ളിയാഴ്ച നടന്ന സംഗീത് ചടങ്ങിന്റെ ചിത്രങ്ങൾ സുരേഷ് റെയ്‌ന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ചാഹലും കുൽദീപിന് ആശംസകൾ നേർന്ന് വിവാഹചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കാൺപുർ സ്വദേശികളായ കുൽദീപും വൻഷികയും ദീർഘകാലമായി പ്രണയത്തിലായിരുന്നു. അയൽവാസികൾ കൂടിയായ ഇവരുടെ വീടുകൾ തമ്മിൽ മൂന്ന് കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. എൽ.ഐ.സിയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഉദ്യോഗസ്ഥയായ വൻഷിക, കുൽദീപിന്റെ അണ്ടർ-19 ക്രിക്കറ്റ് കാലഘട്ടം മുതൽ കരിയറിന് വലിയ പിന്തുണയാണ് നൽകി വരുന്നത്. മെൽബണിൽ നിന്നാണ് വൻഷിക ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

കഴിഞ്ഞ ജൂണിൽ ലഖ്‌നൗവിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. കഴിഞ്ഞ നവംബറിൽ വിവാഹം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ട്വന്റി-20 ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തീയതി മാറ്റിവെക്കുകയായിരുന്നു. ലോകകപ്പിൽ ഇന്ത്യ വിജയിച്ചതിന് പിന്നാലെയാണ് താരം ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്.

Related Stories