വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് കെ.ടി ജലീൽ, വീണ്ടും മത്സരരംഗത്തേക്ക്
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് കെ.ടി ജലീൽ എം.എൽ.എ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതായി സൂചന. വരുന്ന തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി അദ്ദേഹം തന്നെ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഒക്ടോബർ 2-നാണ് ജലീൽ തി

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് കെ.ടി ജലീൽ എം.എൽ.എ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതായി സൂചന. വരുന്ന തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി അദ്ദേഹം തന്നെ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ഒക്ടോബർ 2-നാണ് ജലീൽ തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ, ഒരു വർഷം പിന്നിടുമ്പോൾ പാർട്ടി സമ്മർദ്ദത്തെ തുടർന്ന് അദ്ദേഹം തീരുമാനം മാറ്റുകയാണെന്നാണ് വിവരം. തവനൂർ മണ്ഡലത്തിൽ കെ.ടി ജലീലിന് മാത്രമേ വിജയസാധ്യതയുള്ളൂ എന്ന പാർട്ടി വിലയിരുത്തലാണ് ഈ മാറ്റത്തിന് പിന്നിൽ.
തവനൂർ പൂർണമായും ഒരു ഇടതുപക്ഷ മണ്ഡലമല്ല. യു.ഡി.എഫിൽ നിന്നുൾപ്പെടെ വോട്ടുകൾ സമാഹരിക്കാനുള്ള വ്യക്തിപരമായ കരിസ്മയാണ് ജലീലിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. ഈ സാഹചര്യം മറ്റൊരാൾക്ക് അനുകൂലമായേക്കില്ലെന്ന തിരിച്ചറിവാണ് ജലീലിനെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
