കെ.ടി. ജലീൽ തവനൂർ വിടും; പെരിന്തൽമണ്ണയിൽ ജനവിധി തേടിയേക്കുമെന്ന് റിപ്പോർട്ട്
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും നിലവിലെ എം.എൽ.എയുമായ കെ.ടി. ജലീൽ തവനൂർ മണ്ഡലത്തിൽ നിന്നും മാറാൻ സാധ്യത. ജലീലിനെ ഇത്തവണ പെരിന്തൽമണ്ണ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനാണ് സി.പി.ഐ.എം ആലോചിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി എൽ.ഡി.എഫിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പെരിന്തൽമണ്ണ തിരിച്ചുപിട

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും നിലവിലെ എം.എൽ.എയുമായ കെ.ടി. ജലീൽ തവനൂർ മണ്ഡലത്തിൽ നിന്നും മാറാൻ സാധ്യത. ജലീലിനെ ഇത്തവണ പെരിന്തൽമണ്ണ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനാണ് സി.പി.ഐ.എം ആലോചിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി എൽ.ഡി.എഫിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പെരിന്തൽമണ്ണ തിരിച്ചുപിടിക്കാൻ ജലീലിന്റെ സാന്നിധ്യം ഗുണകരമാകുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.
ജലീൽ മാറുമ്പോൾ തവനൂരിൽ യുവനേതാവ് വി.പി. സാനുവിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയേക്കും. മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോൾ സാനുവിനെപ്പോലൊരു യുവനേതാവിനെ മത്സരിപ്പിക്കുന്നത് വിജയസാധ്യത വർദ്ധിപ്പിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച മുന്നേറ്റം നടത്തിയ സാഹചര്യത്തിലാണ് തവനൂരിൽ പുതിയ തന്ത്രങ്ങളുമായി സി.പി.ഐ.എം നീങ്ങുന്നത്.
തവനൂർ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും നിലവിൽ ഭരിക്കുന്നത് യു.ഡി.എഫ് ആണ്. 2020-ൽ മൂന്ന് പഞ്ചായത്തുകൾ മാത്രം ഭരിച്ചിരുന്ന യു.ഡി.എഫ്, ഇത്തവണ എൽ.ഡി.എഫിൽ നിന്നും നാല് പഞ്ചായത്തുകൾ പിടിച്ചെടുക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷം യു.ഡി.എഫിന് ലഭിച്ചിരുന്നു. എങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ വിജയിക്കാനായതിന്റെ ആത്മവിശ്വാസം എൽ.ഡി.എഫിനുണ്ട്.
പെരിന്തൽമണ്ണയിൽ കഴിഞ്ഞ തവണ വെറും 38 വോട്ടിനാണ് നജീബ് കാന്തപുരം വിജയിച്ചത്. ഇത്രയും ചെറിയ മാർജിനിൽ കൈവിട്ട മണ്ഡലം ജലീലിലൂടെ തിരിച്ചുപിടിക്കാമെന്ന് ഇടതുക്യാമ്പ് പ്രതീക്ഷിക്കുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നഗരസഭ പിടിച്ചെടുത്തത് യു.ഡി.എഫിന് വലിയ കരുത്തായി മാറിയിട്ടുണ്ട്. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നിലവിൽ യു.ഡി.എഫ് ഭരണമാണ്.
കരുത്തനായ നജീബ് കാന്തപുരവും കെ.ടി. ജലീലും തമ്മിൽ പെരിന്തൽമണ്ണയിൽ ഏറ്റുമുട്ടിയാൽ അത് സംസ്ഥാനത്തെ തന്നെ ശ്രദ്ധേയമായ പോരാട്ടമായി മാറും. തവനൂരിലെ ജനപ്രീതിയും പെരിന്തൽമണ്ണയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഒത്തുചേരുമ്പോൾ ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കാനാണ് സാധ്യത.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
