Skip to content
Kerala

സാദിഖലി തങ്ങളെ അപമാനിക്കാനുള്ള നീക്കം അപലപനീയം; ഒപ്പമുണ്ടെന്ന് കെ.ടി. ജലീൽ

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളെ തള്ളിയും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചും മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ. സാദിഖലി തങ്ങളെ വ്യക്തിഹത്യ നടത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത

N

News Desk

Published on: 23 Mar 2026, 8:39 am

സാദിഖലി തങ്ങളെ അപമാനിക്കാനുള്ള നീക്കം അപലപനീയം; ഒപ്പമുണ്ടെന്ന് കെ.ടി. ജലീൽ

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളെ തള്ളിയും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചും മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ. സാദിഖലി തങ്ങളെ വ്യക്തിഹത്യ നടത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരും ബഹുമാനിക്കുന്ന വ്യക്തിത്വമാണ് സാദിഖലി തങ്ങളെന്ന് ജലീൽ കുറിച്ചു. താൻ ഉൾപ്പെടുന്ന തൊഴുവാനൂർ മഹല്ലിന്റെ ഖാളി കൂടിയാണ് തങ്ങളെന്നും, സ്കൂൾ പഠനകാലം മുതൽ അദ്ദേഹത്തെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“ചേളാരി സമസ്താലയത്തിൽ പഠിക്കുന്ന കാലം മുതൽക്കേ അദ്ദേഹത്തിന്റെ മാന്യമായ പെരുമാറ്റവും കുലീനമായ സമീപനവും ശ്രദ്ധേയമാണ്. രാഷ്ട്രീയമായി അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്നാൽ ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ല, നടത്തുകയുമില്ല” ജലീൽ വ്യക്തമാക്കി.

പുതിയ സാങ്കേതികവിദ്യകൾ (AI) ഉപയോഗിച്ച് ആരെയും മോശമായി ചിത്രീകരിക്കാൻ സാധിക്കുമെന്നും സാദിഖലി തങ്ങൾക്കെതിരെ പ്രചരിക്കുന്ന ചിത്രങ്ങൾ തീർത്തും വ്യാജമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ സഹധർമ്മിണി സുൽഫത്ത് ബീവി പി.എസ്.എം.ഒ കോളേജിൽ തന്റെ ക്ലാസ്മേറ്റായിരുന്നുവെന്ന കാര്യവും അദ്ദേഹം കുറിപ്പിൽ അനുസ്മരിച്ചു.

വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാടിനെ ജലീൽ സ്വാഗതം ചെയ്തു. ഈ വിഷയത്തിൽ പോലീസ് കർശനമായി ഇടപെടണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാര്യങ്ങളുടെ ഗൗരവം മുഖ്യമന്ത്രിയെ നേരിട്ട് ബോധിപ്പിക്കുമെന്നും ഈ വിഷയത്തിൽ താൻ സാദിഖലി തങ്ങൾക്കൊപ്പം നിൽക്കുമെന്നും കെ.ടി. ജലീൽ കൂട്ടിച്ചേർത്തു.

കെടി ജലീലിന്‍റെ ഫെയ്സബുക്ക് പോസ്റ്റ് വായിക്കാം:

Related Stories