Skip to content
Kerala

കെ എസ് ആർ ടി സിയുടെ റമദാൻ സിയാറത്ത് യാത്ര തടയാൻ ഇടത് ആക്ടിവിസ്റ്റുകൾ

റമസാൻ മാസത്തില്‍ സിയാറത്ത് യാത്രയുമായി കെഎസ്ആര്‍ടിസി. ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ സിയാറത്ത് യാത്ര ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് ഇരുപതിന് മസപ്പുറത്തുനിന്നും ആരംഭിക്കുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് മാത്രമായുള്ള യാത്രക്കെതിരെ ഇടത് ആക്ടിവിസ്റ്റുക

N

News Desk

Published on: 11 Mar 2025, 11:57 am

കെ എസ് ആർ ടി സിയുടെ റമദാൻ സിയാറത്ത്  യാത്ര തടയാൻ  ഇടത് ആക്ടിവിസ്റ്റുകൾ

റമസാൻ മാസത്തില്‍ സിയാറത്ത് യാത്രയുമായി കെഎസ്ആര്‍ടിസി. ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ  നേതൃത്വത്തിൽ  സിയാറത്ത് യാത്ര ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് ഇരുപതിന് മസപ്പുറത്തുനിന്നും ആരംഭിക്കുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് മാത്രമായുള്ള യാത്രക്കെതിരെ ഇടത് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. പുരുഷന്‍മാര്‍ക്ക് മാത്രമായി യാത്ര സംഘടിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് വാദം. ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായി കെകെ ഷാഹിനയാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. എത് നിയമപ്രകാരമാണ് പുരുഷന്‍മാര്‍ക്ക് മാത്രമായി യാത്ര സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കണമെന്നാണ് ഷാഹിന ആവശ്യപ്പെടുന്നത്.

മലപ്പുറം ഡിപ്പോയില്‍ നിന്നും ആരംഭിച്ച്  ഓമാനൂർ ശുഹദാ മഖാം ശംസുൽ ഉലമ മഖാം, വരക്കൽ, മഖാം, ഇടിയങ്ങര മഖാം, പാറപ്പള്ളി, സിഎം മഖാം, ഒടുങ്ങാക്കാട് മഖാം വഴി നോളജ് സിറ്റിയില്‍ സമാപിക്കുന്നതാണ് യാത്ര.  നോമ്പുതുറയും തറാവീഹ് നമസ്കാരവും മര്‍ക്കസ് നോളജ് സിറ്റിയിലാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 20 ന് രാവിലെ ഏഴ് മണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് രാത്രി പന്ത്രണ്ട് മണിയോടെ ഡിപ്പോയിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.

Related Stories