Skip to content
Kerala

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സി. ബസുകളിൽ കാന്‍സർ രോഗികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള വണ്ടികളിലാണ് യാത്ര സൗജന്യമാക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കായി പോകുന്നവർക്കും സൗജന്യയാത്ര ലഭിക്കും. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് ഉടൻ തന്ന

N

News Desk

Published on: 9 Oct 2025, 12:16 pm

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സി. ബസുകളിൽ കാന്‍സർ രോഗികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള വണ്ടികളിലാണ് യാത്ര സൗജന്യമാക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കായി പോകുന്നവർക്കും സൗജന്യയാത്ര ലഭിക്കും. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് ഉടൻ തന്നെ തീരുമാനമെടുത്ത് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ പ്രഖ്യാപനം നടത്തുന്നതിനിടെ ബഹളം വെച്ച പ്രതിപക്ഷത്തിനെതിരെ മന്ത്രി ശക്തമായ വിമർശനം ഉന്നയിച്ചു.

പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ലെന്നും പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണെന്നും പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Related Stories