കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം; നാലുപേരുടെ നില ഗുരുതരം
കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ഡീലക്സ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം. അപകടത്തിൽ നാല് യാത്രക്കാരുടെ നില ഗുരുതരമായി തുടരുന്നു. കണ്ടക്ടർ എൻ.എം. അരുൺ സംഭവസ്ഥലത്തു വെച്ചും, ഡ്രൈവർ ബിജിലേഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ഡീലക്സ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം. അപകടത്തിൽ നാല് യാത്രക്കാരുടെ നില ഗുരുതരമായി തുടരുന്നു. കണ്ടക്ടർ എൻ.എം. അരുൺ സംഭവസ്ഥലത്തു വെച്ചും, ഡ്രൈവർ ബിജിലേഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള ATC 129 നമ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ, ബെംഗളൂരു രാമനഗര ബിഡതിക്ക് സമീപം ശനിയാഴ്ച രാവിലെ 6.40-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. അമിതവേഗതയിലായിരുന്ന ബസ് പെട്ടെന്ന് നിയന്ത്രണം വിട്ട് വഴിയരികിലെ സിഗ്നൽ ബോർഡിൽ ശക്തമായി ഇടിക്കുകയും തുടർന്ന് തലകീഴായി മറിയുകയുമായിരുന്നു. ഇടിച്ചതിന്റെ ആഘാതത്തിൽ ബസിന്റെ മുൻഭാഗവും വശങ്ങളും പൂർണ്ണമായും ത തകർന്ന നിലയിലാണ്.
അപകടവിവരമറിഞ്ഞ് പ്രദേശവാസികളും പൊലീസും ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റ യാത്രക്കാരെ സമീപത്തെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ബിഡതി കെമ്പണ്ണാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ നാലുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് നിസ്സാര പരുക്കുകളേറ്റിട്ടുണ്ട്.
സംഭവസ്ഥലത്തെത്തിയ പ്രാദേശിക പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും മേൽനടപടികൾ സ്വീകരിച്ചു വരികയാണ്. അപകടത്തെത്തുടർന്ന് ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാൻ കെ.എസ്.ആർ.ടി.സി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
