Skip to content
Kerala

മഹാബലി ഏകാധിപതിയായ അസുര ചക്രവർത്തി; വാമനൻ നായകനും മഹാബലി വില്ലനുമാണ്: ഡോ. കെ.എസ്. രാധാകൃഷ്ണൻ

മഹാബലിയെ കേന്ദ്രീകരിച്ചുള്ള പരമ്പരാഗത ഓണ സങ്കൽപ്പങ്ങളെ കടുത്ത ഭാഷയിൽ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ. മഹാബലി സമ്പൂർണ ഏകാധിപതിയായ ഒരു അസുര ചക്രവർത്തിയായിരുന്നുവെന്നും എല്ലാവരും ഒരുപോലെ കഴിയുന്ന സമ്പൽസമൃദ്ധമായ കാലം പ്രായോഗികമായി ഒരിക്കലും സാധ്യമല്ലെന്നും അദ്ദേഹം പറഞ

N

News Desk

Published on: 26 Aug 2026, 3:20 pm

മഹാബലി ഏകാധിപതിയായ അസുര ചക്രവർത്തി; വാമനൻ നായകനും മഹാബലി വില്ലനുമാണ്: ഡോ. കെ.എസ്. രാധാകൃഷ്ണൻ

മഹാബലിയെ കേന്ദ്രീകരിച്ചുള്ള പരമ്പരാഗത ഓണ സങ്കൽപ്പങ്ങളെ കടുത്ത ഭാഷയിൽ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ. മഹാബലി സമ്പൂർണ ഏകാധിപതിയായ ഒരു അസുര ചക്രവർത്തിയായിരുന്നുവെന്നും എല്ലാവരും ഒരുപോലെ കഴിയുന്ന സമ്പൽസമൃദ്ധമായ കാലം പ്രായോഗികമായി ഒരിക്കലും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ലൈവ്’ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കെ.എസ്. രാധാകൃഷ്ണൻ തന്റെ രാഷ്ട്രീയ-സാംസ്കാരിക നിലപാട് വ്യക്തമാക്കിയത്.

‘മാവേലി നാടു വാണിടും കാലം’ എന്ന വരികളിലൂടെയാണ് മഹാബലി ജനങ്ങളുടെ മനസ്സിൽ ജനകീയനായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യരെല്ലാം തുല്യരായി കഴിയുന്ന സാഹചര്യം രണ്ടു വിധത്തിൽ മാത്രമേ ഉണ്ടാകൂ; ഒന്ന് എല്ലാവരും ഈശ്വരതുല്യരാകുമ്പോൾ, അല്ലെങ്കിൽ കടുത്ത ഒരു ഏകാധിപതിയുടെ ഭരണത്തിൻ കീഴിൽ വരുമ്പോൾ. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലം ഇതിന് ഉദാഹരണമാണെന്ന് വ്യക്തമാക്കിയ രാധാകൃഷ്ണൻ, ഈ ഐതിഹ്യ കഥയിൽ വാമനൻ നായകനും മഹാബലി വില്ലനുമാണെന്നും അഭിപ്രായപ്പെട്ടു.

രാജാവിന്റെ കയ്യിലുള്ള സമ്പത്ത് വ്യക്തിഗത സ്വത്തല്ല, മറിച്ച് രാജ്യത്തിന്റേതാണ്. പ്രകൃതിയുടെയും ജനങ്ങളുടെയും പൊതുസ്വത്ത് സ്വന്തം ഇഷ്ടപ്രകാരം ദാനം ചെയ്യാൻ മഹാബലിക്ക് യാതൊരു அதிகாரവുമുണ്ടായിരുന്നില്ല. സ്വന്തം ശക്തിയിൽ അഹങ്കരിച്ച് ‘ഞാനാണ് രാജ്യം, എന്റെ ഇഷ്ടമാണ് നിയമം’ എന്ന് കരുതുന്നത് അസുരസ്വഭാവമാണെന്നും ആ അർഥത്തിൽ മഹാബലി ഒരു അസുര ഏകാധിപതിയായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. ഈ നിരീക്ഷണം ആദ്യമായി നടത്തുന്നത് താനല്ലെന്നും കവി വൈലോപ്പിള്ളി ശ്രീധരമേനോൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതൊരു ഏകാധിപതിയും ഒടുവിൽ പാതാളത്തിലേക്ക് താഴ്ത്തപ്പെടുമെന്നതാണ് ചരിത്രസത്യമെന്നും ഏകാധിപത്യ ഭരണം ഒരുകാലത്തും വിജയിച്ചിട്ടില്ലെന്നും ബിജെപി നേതാവ് വ്യക്തമാക്കി. ഓണക്കാലത്ത് ടൂറിസ്റ്റ് വിസയിൽ വരുന്ന ഒരു അതിഥിയാണ് മഹാബലി. നാടിന്റെ സംസ്കാരമനുസരിച്ച് ടൂറിസ്റ്റുകളെ എല്ലാവരും ബഹുമാനിക്കുമെന്നതുകൊണ്ട് മാത്രമാണ് മലയാളി മഹാബലിയേയും ബഹുമാനിക്കുന്നതെന്ന് പറഞ്ഞാണ് ഡോ. കെ.എസ്. രാധാകൃഷ്ണൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്

Related Stories