Skip to content
Kerala

‘മൂത്ത മകനെ ജയിലിലടച്ചു, ഇളയവനെ മരണത്തിലേക്ക് തള്ളിവിട്ടു’; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊടുങ്ങല്ലൂർ സ്വദേശി

കേരള പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊടുങ്ങല്ലൂർ സ്വദേശി നൗഷാദ് രംഗത്ത്. തന്റെ രണ്ട് മക്കളെയും കൊടുങ്ങല്ലൂർ ജനമൈത്രി പോലീസ് സ്റ്റേഷനിൽ വെച്ച് മൂന്ന് ദിവസം ക്രൂരമായി പീഡിപ്പിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തു എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലെ ആരോപണം. പെൺകുട്ടിയുമായി പ്രണയത്തിലായി

N

News Desk

Published on: 14 Oct 2026, 9:21 am

‘മൂത്ത മകനെ ജയിലിലടച്ചു, ഇളയവനെ മരണത്തിലേക്ക് തള്ളിവിട്ടു’; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊടുങ്ങല്ലൂർ സ്വദേശി

കേരള പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊടുങ്ങല്ലൂർ സ്വദേശി നൗഷാദ് രംഗത്ത്. തന്റെ രണ്ട് മക്കളെയും കൊടുങ്ങല്ലൂർ ജനമൈത്രി പോലീസ് സ്റ്റേഷനിൽ വെച്ച് മൂന്ന് ദിവസം ക്രൂരമായി പീഡിപ്പിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തു എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലെ ആരോപണം.

പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ഇളയ മകൻ മുഹമ്മദ് അസ്‌ലമിനെ കള്ളക്കേസിൽ കുടുക്കി പൊലീസ് മർദിക്കുന്നത് സഹിക്കാനാകാതെയാണ് സംഭവം ഉണ്ടായത്. അസ്‌ലമിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് മൂത്ത മകൻ കുറ്റം സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് കൊടുങ്ങല്ലൂരിൽ ടാക്സി ഡ്രൈവറായ നൗഷാദ് വ്യക്തമാക്കുന്നു.

അസ്‌ലമിന്റെ വയറ്റിൽ ചവിട്ടുകയും ജനനേന്ദ്രിയത്തിൽ പിടിച്ചമർത്തുകയും കുനിച്ചുനിർത്തി മർദിക്കുകയും ചെയ്തുവെന്നും നൗഷാദ് പറയുന്നു. പരിക്കുകളുണ്ടെന്ന് അറിയിച്ചിട്ടും ജുവനൈൽ കസ്റ്റഡിയിൽ അവന് ആവശ്യമായ ചികിത്സ ലഭിച്ചില്ല. ജാമ്യത്തിൽ പുറത്തിറങ്ങിയ അസ്‌ലം ജയിലിലുള്ള ജ്യേഷ്ഠനെ സന്ദർശിച്ചപ്പോൾ ഇരുവരും പൊട്ടിക്കരഞ്ഞെന്നും, അന്ന് വീട്ടിൽ മടങ്ങിയെത്തിയ മകനെ പിറ്റേന്ന് മരിച്ച നിലയിൽ കണ്ടെത്തിയെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

പോലീസ് പീഡനവും ജ്യേഷ്ഠൻ ജയിലിലായതിന്റെ മനോവിഷമവുമാണ് തന്റെ മകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് നൗഷാദ് ആരോപിച്ചു. ഈ സംഭവത്തിന് ഉത്തരവാദികളായ സിഐ ബൈജുവിനെയും എസ്‌ഐ അതുൽ മോഹനനെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെടുന്നു.

Related Stories