കാന്തപുരത്തിന്റെ നിലപാട് കാലത്തിന് നിരക്കാത്തത്, ആഞ്ഞടിച്ച് ശൈലജ ടീച്ചര്‍
സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജ ടീച്ചര്‍. സമസ്ത നേതാവിന്റെ നിലപാട് കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാ

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജ ടീച്ചര്‍. സമസ്ത നേതാവിന്റെ നിലപാട് കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്നുമാണ് ശൈലജ ടീച്ചര്‍ തുറന്നടിച്ചു.
സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുന്നത് ഫ്യൂഡല്‍ ആചാരക്രമമാണെന്നും, ധാരാളം വിദ്യാഭ്യാസ-സാമൂഹിക സേവന സ്ഥാപനങ്ങള്‍ നടത്തുന്ന സമസ്തയുടെ ഭാഗത്തുനിന്ന് ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകുന്നത് ശരിയല്ലെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയോട് പ്രതികരിച്ച് സമര്‍പ്പിച്ച ഫെയ്സ്ബുക്ക് കുറിപ്പില്‍ ശൈലജ ടീച്ചര്‍ വ്യക്തമാക്കുന്നു.
ഇന്ന് കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ മികച്ച വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ തുറകളില്‍ സജീവമായി വിന്യസിക്കപ്പെട്ടവരുമാണെന്ന് ശൈലജ ടീച്ചര്‍ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളായ എംഎല്‍എമാര്‍, മുന്‍സിപ്പല്‍ ചെയര്പേഴ്സണ്മാര്, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് പുറമെ ജഡ്ജിമാര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, ടെക്നോക്രാറ്റുകള്‍, തൊഴിലാളികള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് കുറിപ്പില്‍ പറയുന്നു.
സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുചേരുന്നതും പൊതുയോഗങ്ങളില്‍ വേദി പങ്കിടുന്നതും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുന്നില്ലെന്ന് ശൈലജ ടീച്ചര്‍ വ്യക്തമാക്കി. ഇത്തരം കാലഹരണപ്പെട്ട ചിന്താഗതികളില്‍ നിന്ന് മാറിനില്‍ക്കാനും സമൂഹത്തില്‍ വളര്‍ന്നുവരുന്ന സ്ത്രീ മുന്നേറ്റങ്ങളെ ഉള്‍ക്കൊള്ളാനും എല്ലാവരും തയ്യാറാകണമെന്നാണ് ശൈലജ ടീച്ചര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്യുന്നത്.
കെകെ ശെെലജയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
