Skip to content
Kerala

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടു, സ്ഥിരീകരണവുമായി ഇറാനിയൻ സ്റ്റേറ്റ് ടിവി

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് ടിവി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈ ‘രക്തസാക്ഷിത്വം’ വരിച്ചതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പര

N

News Desk

Published on: 1 Mar 2026, 9:12 am

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടു, സ്ഥിരീകരണവുമായി ഇറാനിയൻ സ്റ്റേറ്റ് ടിവി

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് ടിവി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈ ‘രക്തസാക്ഷിത്വം’ വരിച്ചതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പരമോന്നത നേതാവിൻ്റെ നിര്യാണത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി രാജ്യത്തെ സർക്കാർ ഓഫീസുകൾക്ക് ഏഴു ദിവസം അവധിയായിരിക്കും. 1989 മുതൽ ഇറാൻ്റെ പരമോന്നത നേതാവായി തുടർന്നു വരികയായിരുന്നു 86-കാരനായ ഖാംനഈ.

കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു

ഖാംനഈക്കൊപ്പം അദ്ദേഹത്തിൻ്റെ മകളും ഭർത്താവും കൊച്ചുമകനും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ ഖാംനഈ കൊല്ലപ്പെട്ട വിവരം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

ഇറാനിൽ വൻ നാശനഷ്ടങ്ങൾ

ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടതായാണ് റെഡ് ക്രസൻ്റിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനവാസ മേഖലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടും ആക്രമണങ്ങൾ നടന്നു.

  • തെക്കൻ നഗരമായ മിനാബിലെ ഷാജരെ തയ്യെബെ ഗേൾസ് എലിമെൻ്ററി സ്കൂളിലുണ്ടായ ആക്രമണത്തിൽ 108 പേർ കൊല്ലപ്പെട്ടു.

  • ടെഹ്‌റാനിലെ മറ്റൊരു സ്കൂളിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർ മരിച്ചു.

പശ്ചിമേഷ്യയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് ഇറാന്റെ കരുത്തുറ്റ നേതാവിന്റെ വിയോഗം സംഭവിക്കുന്നത്. ഇത് മേഖലയിൽ കൂടുതൽ സംഘർഷങ്ങൾക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

Related Stories