Skip to content
Kerala

ടീം വിഡിഎസ് റെഡി: വി.ഡി.സതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും; കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5

തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിനുള്ള അന്തിമഘട്ട ചർച്ചകൾ പൂർത്തിയായി. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സമ്പൂർണ്ണ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗ മന്ത്രിസഭയുടെ പട്ടിക വി.ഡി.സതീശൻ രാജ്ഭവനിലെത്തി ഗവർണർക

N

News Desk

Published on: 17 May 2026, 6:51 pm

ടീം വിഡിഎസ് റെഡി: വി.ഡി.സതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും; കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5

തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിനുള്ള അന്തിമഘട്ട ചർച്ചകൾ പൂർത്തിയായി. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സമ്പൂർണ്ണ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗ മന്ത്രിസഭയുടെ പട്ടിക വി.ഡി.സതീശൻ രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറി.

സാമൂഹിക, സാമുദായിക സമവാക്യങ്ങളും പരിമിതികളും മൂലം അർഹതയുള്ള പലരെയും ഒഴിവാക്കേണ്ടി വന്നതിൽ സങ്കടമുണ്ടെന്ന് പട്ടിക സമർപ്പിച്ച ശേഷം വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിമാരും വകുപ്പുകളും

പുതിയ മന്ത്രിസഭയിൽ കോൺഗ്രസിന് 11 മന്ത്രിമാരും പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് 5 മന്ത്രിമാരുമാണുള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണ്.

കോൺഗ്രസ് മന്ത്രിമാരും വകുപ്പുകളും:

  • വി.ഡി.സതീശൻ (മുഖ്യമന്ത്രി): ധനം, തുറമുഖം, നിയമം

  • രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ്

  • എ.പി.അനിൽകുമാർ: ആരോഗ്യം

  • കെ.മുരളീധരൻ: വൈദ്യുതി

  • സണ്ണി ജോസഫ്: റവന്യൂ

  • പി.സി.വിഷ്ണുനാഥ്: ടൂറിസം, സാംസ്‌കാരികം

  • എം.ലിജു: എക്‌സൈസ്, സഹകരണം

  • ടി.സിദ്ദിഖ്: വനം

  • ബിന്ദു കൃഷ്ണ: വനിത, ശിശുക്ഷേമ വകുപ്പ്

  • റോജി എം. ജോൺ: ഉന്നത വിദ്യാഭ്യാസം

  • ഒ.ജെ.ജനീഷ് (യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ): യുവജനക്ഷേമം

  • കെ.എ.തുളസി, ഐ.സി.ബാലകൃഷ്ണൻ: എസ്‌സി/എസ്ടി വകുപ്പ് (ടേം വ്യവസ്ഥയിൽ)

മുസ്ലിം ലീഗ് മന്ത്രിമാർ: മുസ്ലിം ലീഗ് മന്ത്രിമാരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. ലീഗിൽ ഇത്തവണ ടേം വ്യവസ്ഥയുണ്ടാകും. ആദ്യ രണ്ടര വർഷത്തിന് ശേഷം മറ്റൊരു മന്ത്രിക്ക് വേണ്ടി ഒരാൾ സ്ഥാനം ഒഴിയും.

  • പി.കെ.കുഞ്ഞാലിക്കുട്ടി

  • പി.കെ.ബഷീർ

  • എൻ.ഷംസുദ്ദീൻ

  • കെ.എം.ഷാജി

  • വി.ഇ.അബ്ദുൽ ഗഫൂർ (രണ്ടര വർഷത്തിന് ശേഷം പാറയ്ക്കൽ അബ്ദുള്ള മന്ത്രിസഭയിലെത്തും).

മറ്റു ഘടകകക്ഷി മന്ത്രിമാർ:

  • മോൻസ് ജോസഫ് (കേരള കോൺഗ്രസ്)

  • ഷിബു ബേബി ജോൺ (ആർഎസ്‌പി)

  • അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്)

  • സി.പി.ജോൺ (സിഎംപി)

രാജ്ഭവന്റെ കർശന നിർദ്ദേശം

നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയിൽ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി എന്നിവർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന് രാജ്ഭവൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ അതിഥികളായി പങ്കെടുക്കും. മന്ത്രിമാരുടെ ഔദ്യോഗിക വകുപ്പുകൾ സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം നാളെ പുറത്തിറങ്ങും.

Related Stories