വിദ്യാർത്ഥിളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം: വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി
കാസർകോട് ബന്തടുക്കയിലെ വിദ്യാലയത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം വിവാദമായതിനെത്തുടർന്ന്, സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇത് കേരളത്തിൻ്റെ സംസ്കാരമല്ലെന്നും ഇത്തരം ആചാരങ്ങൾ സ്കൂളുകളിൽ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. കാസർകോട് ബ

കാസർകോട് ബന്തടുക്കയിലെ വിദ്യാലയത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം വിവാദമായതിനെത്തുടർന്ന്, സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇത് കേരളത്തിൻ്റെ സംസ്കാരമല്ലെന്നും ഇത്തരം ആചാരങ്ങൾ സ്കൂളുകളിൽ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കാസർകോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയം. ഭാരതീയ വിദ്യാനികേതൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്.
ഗുരുപൂർണിമയുടെ ഭാഗമായാണ് ‘പാദസേവ’ എന്ന പേരിൽ ഈ ചടങ്ങ് സംഘടിപ്പിച്ചത്. അധ്യാപകരെ നിരയായി കസേരയിലിരുത്തി, വിദ്യാർത്ഥികളെ അവരുടെ കാൽക്കൽ മുട്ടുകുത്തിയിരുത്തി കാൽതൊട്ട് വന്ദിക്കുകയും പൂക്കളർപ്പിക്കുകയും വെള്ളം തളിച്ച് പാദസ്നാനം ചെയ്യിക്കുകയുമായിരുന്നു. വിരമിച്ച 30 അധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്.
ചടങ്ങിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചത്. ഇത് അപരിഷ്കൃതവും വിദ്യാർത്ഥികളിൽ തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന് പല കോണുകളിൽ നിന്നും വിമർശനമുയർന്നു.
റിപ്പോർട്ടുകൾ പ്രകാരം, കാസർകോട് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇത് തീർത്തും ഞെട്ടിപ്പിക്കുന്നതാണ്. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന ഈ സ്‌കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
