Skip to content
Kerala

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07%

തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07% വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (99.50%) വിജയശതമാനത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. റഗുലർ വിഭാഗത്തിൽ 4,14,290 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 4,10,456 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ആൺ

N

News Desk

Published on: 15 May 2026, 5:21 pm

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07%

തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07% വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (99.50%) വിജയശതമാനത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.

റഗുലർ വിഭാഗത്തിൽ 4,14,290 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 4,10,456 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ആൺകുട്ടികളിൽ 98.93 ശതമാനവും (2,08,474 പേർ), പെൺകുട്ടികളിൽ 99.22 ശതമാനവും (2,01,982 പേർ) വിജയിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിലും ഇത്തവണ കുറവുണ്ടായി. 30,514 വിദ്യാർത്ഥികൾക്കാണ് ഇത്തവണ മുഴുവൻ എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 61,449 ആയിരുന്നു.

പത്തനംതിട്ട ജില്ലയാണ് വിജയശതമാനത്തിൽ ഒന്നാമത് (99.72%). ഏറ്റവും കുറവ് വിജയം തിരുവനന്തപുരം ജില്ലയിലാണ് (97.99%). നൂറ് ശതമാനം വിജയം നേടിയ വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുള്ള ജില്ല കൊല്ലം ആണ് (11.6%). കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ മലപ്പുറം എടരിക്കോട് പി.കെ.എം.എം എച്ച്.എസ്.എസിൽ 99.08 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു.

സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി ആകെ 2105 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. പരീക്ഷാ ഫലം വെബ്സൈറ്റുകളിലൂടെയും ഡിജി ലോക്കർ, പി.ആർ.ഡി ലൈവ്, സഫലം തുടങ്ങിയ ആപ്പുകളിലൂടെയും എസ്.എം.എസ് ആയും ലഭ്യമാകും. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നാളെ മുതൽ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ ആദ്യ വാരം സേ പരീക്ഷ നടക്കും.

Related Stories